ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി; പക്ഷേ, ഈ ഫാത്തിമ ആരാണെന്ന് മാത്രം മിയക്കുട്ടിയോട് ചോദിക്കരുത്- രസികൻ വിഡിയോ

June 2, 2021

ടോപ് സിംഗർ വേദിയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയതാണ് മിയയുടെ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്. പാട്ടും രസകരമായ സംസാരവുംകൊണ്ട് മുൻപ് തന്നെ ജനപ്രീതി നേടിയ മിയ, അഭിനയത്തിലും പുലിയാണ് എന്ന് മമ്മൂഞ്ഞെന്ന വേഷത്തിലൂടെ മിയ തെളിയിച്ചിരുന്നു. ഇത്രയും ചെറിയ പ്രായത്തിൽ വളരെ ദൈർഘ്യമുള്ള ഡയലോഗുകൾ ഒട്ടും പതറാതെ അവതരിപ്പിച്ച മിയയോട് ജഡ്ജസും മികച്ച അഭിപ്രായമാണ് പറഞ്ഞത്. 

എന്നാൽ, ഏറ്റവും രസകരമായ കാര്യം മിയക്കുട്ടിക്ക് താൻ അഭിനയിച്ച സ്കിറ്റിന്റെ കഥയൊന്നും അറിയില്ല എന്നതാണ്. പാട്ടിനു ശേഷം മിയയോട് ജഡ്ജസ് എന്താണ് കഥയെന്നു ചോദിക്കുമ്പോൾ ആ ചേച്ചിയുടെ കഥയാണ് എന്നാണ് പറയുന്നത്. ആ ഫാത്തിമ എന്ന ചേച്ചി ആരാണെന്നു ചോദിക്കുമ്പോൾ മിയക്കുട്ടി പറയുന്നത് രസകരമായ മറുപടികളാണ്.

Read More: വഴക്കിട്ട് പിണങ്ങി തങ്കക്കൊലുസ്; മക്കളുടെ പിണക്കം മാറ്റുന്ന വിദ്യ പങ്കുവെച്ച് സാന്ദ്ര തോമസ്

ഇൻസ്റ്റാഗ്രാം റീൽസിലൊക്കെ മിയക്കുട്ടിയുടെ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി മാറിയിരുന്നു.  പാട്ടിലെ വാക്കുകൾ തെറ്റാതെ പാടുമെങ്കിലും സംസാരിക്കുമ്പോൾ ചില വാക്കുകൾ കുഞ്ഞുമിയക്ക് തലതിരിഞ്ഞു പോകും. കുറുമ്പ് നിറഞ്ഞ സംസാരത്തിനിടയിൽ ഈ രസികൻ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

Story highlights- miah mehak’s viral skit