മിയക്കുട്ടി ‘അലോവേര’ തേച്ച് കാത്തുസൂക്ഷിച്ച മുടി എല്ലാരും കണ്ണുവെച്ച് നരച്ചുപോയെന്ന് ജഡ്‌ജസ്; ഒടുവിലൊരു ട്വിസ്റ്റും!

December 23, 2022

ഫ്‌ളവേഴ്ജ്‌സ് ടോപ് സിംഗറിലെ രണ്ടാം സീസണിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് മിയ എസ്സ മെഹക്ക് അഥവാ മിയക്കുട്ടി. സ്റ്റേജിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് പുറമേ, സോഷ്യൽ മീഡിയയിലും ഈ കുഞ്ഞു ഗായികയ്ക്ക് വലിയ ആരാധകരുണ്ട്. മൂന്നാം സീസണിലേക്ക് എത്തുമ്പോൾ അതിഥിയായി കുഞ്ഞുമിടുക്കി പാട്ടുവേദിയിൽ എത്താറുമുണ്ട്.

കഴിഞ്ഞ സീസണിൽ മിയക്കുട്ടിയുടെ മുടിയും താരമായിരുന്നു. മനോഹരമായ ചുരുണ്ട മുടിയാണ് ഈ മിടുക്കിക്ക്. അലോവേരയ്ക്ക് അരോവേല ജെല്‍ എന്നാണ് മിയ പറയുന്നത്. അതൊക്കെ തേച്ചാണ് മുടിയുടെ ചുരുളുകൾ മനോഹരമാക്കുന്നതെന്നാണ് ഈ മിടുക്കി പറയാറുള്ളത്. ഇത്തവണ പാട്ടുവേദിയിൽ അതിഥിയായി എത്തിയ മിയക്കുട്ടിയുടെ മുടി എല്ലാരും കണ്ണുവെച്ച് നരച്ചുപോയി എന്നൊക്കെ പറഞ്ഞ് ജഡ്ജസ് കളിപറഞ്ഞിരുന്നു.

മൂന്നാം സീസണിലെ കുട്ടികളെയും ഇതുപറഞ്ഞ് ജഡ്ജസ് പറ്റിച്ചു. ഒടുവിൽ മിയക്കുട്ടി തന്നെ സത്യമൊകേക് വെളിപ്പെടുത്തി എത്തി. മുടി നരച്ചതല്ല, താൻ കളർ ചെയ്തതാണെന്നു ഈ മിടുക്കി ചിരിയോടെ പറയുന്നു. അതേസമയം, കഴിഞ്ഞ സീസണിൽ പാട്ടുകൾ പാടുമ്പോൾ അക്ഷരങ്ങൾക്ക് കൃത്യത ഉണ്ടെങ്കിലും സംസാരിക്കുമ്പോൾ മിയക്കുട്ടിക്ക് വാക്കുകളൊക്കെ തിരിഞ്ഞും മറിഞ്ഞുമൊക്കെ പോകുമായിരുന്നു. അതുകൊണ്ടു തന്നെ മിയയെക്കൊണ്ട് സംസാരിപ്പിക്കാൻ ജഡ്ജസ് പരമാവധി ശ്രമിക്കാറുണ്ട്. 

Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

പാട്ടുവേദിയിലെ ടോപ് ബാൻഡിനെ ‘ഓക്കസ്രാ’ എന്നും ലിറിക്സിന് റിലിക്സ് എന്നും അലോവേരയ്ക്ക് ആരോവേല എന്നുമൊക്കെ പറയുന്നത് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലേക്ക് എത്തിയ മിയ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടികളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധേയയായത്.

Story highlights- Miah with funny talk in the third season of top singer