‘ഓക്കസ്രാ ഇല്ലാതെ എങ്ങനെ പാടും?’; മിയക്കുട്ടിയെ അനുകരിച്ച് സുരഭി ലക്ഷ്മി- വിഡിയോ

June 10, 2021

ടോപ് സിംഗർ വേദിയിലെ കുരുന്നു പാട്ടുകാരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. പാട്ടിനൊപ്പം അവരുടെ രസകരമായ സംസാരവും ഹിറ്റാകാറുണ്ട്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹകാണ് ഇൻസ്റ്റാഗ്രാം റീൽസിൽ ഇപ്പോൾ താരം. മിയയെ ഹിറ്റാക്കിയത് എം ജി ശ്രീകുമാറുമൊത്തുള്ള ഒരു രസകരമായ സംഭാഷണമാണ്.

ഇംഗ്ലീഷിൽ എം ജി ശ്രീകുമാർ ചോദിക്കുന്നത് മനസിലാകാതെ മറുപടി പറയാൻ ശ്രമിക്കുന്ന മിയയുടെ സംഭാഷണമാണ് സുരഭി ലക്ഷ്മിയും സുഹൃത്തും ചേർന്ന് അനുകരിച്ചിരിക്കുന്നത്. മിയയുടെ ഇങ്ങനെയുള്ള കുസൃതി നിറഞ്ഞ സംസാരങ്ങൾ മുൻപും സിനിമാതാരങ്ങൾ അനുകരിച്ചിട്ടുണ്ട്.

Read More: ഒടിടി റിലീസിനൊരുങ്ങി ഫഹദ് ഫാസിൽ, പൃഥ്വിരാജ് ചിത്രങ്ങൾ…

അതേസമയം, പദ്മ എന്ന സിനിമയിൽ നായികയായി എത്തുന്ന സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പദ്‌മ. സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. സിനിമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights- surabhi lakshmi imitating miah