‘പഠിച്ച പാട്ടൊക്കെ അലമാരയിലെ പോലെ അടുക്കി വെച്ചേക്കുവാ..’; മിയക്കുട്ടി പാട്ടുപഠിക്കുന്ന ടെക്നിക്- വിഡിയോ

June 8, 2021

ടോപ് സിംഗർ വേദിയിൽ നിരവധി രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന കുട്ടികുറുമ്പിയാണ് മിയ. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ നിഷ്കളങ്കമായ സംസാരവും കുസൃതി നിറഞ്ഞ മറുപടികളുമൊക്കെയായാണ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയത്.

ഇപ്പോഴിതാ, പാട്ടുകൾ ഓർമ്മിച്ചുവെക്കുന്നതിനെ കുറിച്ച് മിയക്കുട്ടി, മുകേഷ് അതിഥിയായി എത്തിയ എപ്പിസോഡിൽ പങ്കുവെച്ചത് ശ്രദ്ധേയമാകുകയാണ്. എത്ര പ്രയാസമേറിയ പാട്ടും അനായാസം പാടുന്ന മിയക്ക് വരികളും തെറ്റാറില്ല. എന്താണ് പാട്ടു പഠിക്കുന്നതിന്റെ ടെക്നിക് എന്ന് ചോദിക്കുമ്പോൾ അങ്ങനെ ടെക്നിക് ഒന്നുമില്ല, ഞാൻ കാണാതെ പഠിക്കുന്നതാണ് എന്ന് മിയ പറയുന്നു.

പിന്നീട് മുകേഷ് മിയയോട് ഈ പാട്ടിനു മുൻപ് പാടിയ പാട്ടൊക്കെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാം ഓർമയുണ്ട് എന്നായിരുന്നു മറുപടി. എങ്ങനെ ഇത്രയും പാട്ടൊക്കെ ഓർത്തിരിക്കും എന്ന് ചോദിച്ചപ്പോൾ അതിലും രസകരമായ മറുപടി എത്തി. അലമാരയിലൊക്കെ എല്ലാം സ്റ്റെഡിയായിട്ട് അടുക്കി വയ്ക്കില്ലേ, അതുപോലെ പഠിച്ച പാട്ടൊക്കെ മനസ്സിൽ അടുക്കി വെച്ചിരിക്കുകയാണ് എന്നാണ് മിയ പറയുന്നത്.

Read More: ‘പീലിയേഴും വീശിവാ…’ സ്വരമാധുരിയിൽ അതിശയിപ്പിച്ച് ആൻ ബെൻസൺ

ഇതൊക്കെ ഒരു അത്ഭുതം തന്നെയാണ് എന്നാണ് മുകേഷ് പറയുന്നത്. എത്രയോ പ്രയാസമേറിയ വരികളാണ് ഇവർ കാണാതെ പഠിക്കുന്നത് എന്നും എത്ര കോൺഫിഡൻസോടെയാണ് സ്റ്റേജിൽ വന്നു നിൽക്കുന്നതെന്നും മുകേഷ് പറയുന്നു.

Story highlights- miah mehak about her song learning techniques