കാഴ്ചകൾകണ്ട് കുരങ്ങിന്റെ മെട്രോ സവാരി; കൗതുക വിഡിയോ

വാഹനങ്ങളിലൊക്കെ കൗതുകത്തോടെ കയറുന്ന മൃഗങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ, മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്ന കുരങ്ങാണ് ഇപ്പോൾ താരമായിരിക്കുന്നത്. എങ്ങനെ കുരങ്ങ് മെട്രോയിൽ എത്തി എന്നത് വ്യക്തമല്ലെങ്കിലും യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് യാത്ര ചെയ്യുന്നത്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ട്രെയിനിൽ കയറിയ കുരങ്ങ് ആദ്യം നിലത്തിരുന്ന് എല്ലാവരെയും നിരീക്ഷിച്ച ശേഷം, ഒരു യാത്രികനൊപ്പം സീറ്റിൽ കയറി ഇരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ അടുത്തിരുന്ന യാത്രികന്റെ ദേഹത്ത് മുറുകെ പിടിച്ച് അനങ്ങാതിരുന്നായി യാത്ര. പിന്നീട് എഴുന്നേറ്റുനിന്ന് ജനലിലൂടെ കാഴ്ചകൾ ആസ്വദിക്കാനും തുടങ്ങി.

Read More: സോളമനുമായുള്ള വിവാഹത്തിന് റോയിയെ ക്ഷണിക്കാൻ ഡെയ്സി; പുതിയ കഥാമുഹൂർത്തങ്ങളുമായി ‘പ്രിയങ്കരി’

പൊതുവെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അക്രമാസക്തരാകാറുള്ളവയാണ് കുരങ്ങുകൾ. എന്നാൽ, ആർക്കും ഒരു ദേഹോപദ്രവും ഉണ്ടാക്കാതെ യാത്ര ചെയ്യുകയായിരുന്നു കുരങ്ങ്. ഡൽഹി മെട്രോയിലാണ് രസകരമായ സംഭവം. മാത്രമല്ല, ഡി എം ആർ സി കുരങ്ങ് ട്രെയിനിൽ ഉണ്ടെന്നറിഞ്ഞ് നീക്കം ചെയ്യാൻ എത്തിയപ്പോഴേക്കും അത് സ്വയം രക്ഷപ്പെട്ടുപോകുകയും ചെയ്തു.

Story highlights- Monkey was spotted in delhi metro