കണക്കുകൂട്ടി സാബിത് സ്വന്തമാക്കിയത് ലോകറെക്കോർഡ്
ലോകറെക്കോർഡിന്റെ നിറവിലാണ് പാലക്കാട് കൂറ്റനാട് സ്വദേശി മുഹമ്മദ് സാബിത് എന്ന പത്തൊൻപതുകാരൻ. കണക്ക് കൂട്ടലിലാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്. കണക്കുകൂട്ടളിൽ വിസ്മയിപ്പിക്കുന്ന സാബിത് നേരത്തെ ഇന്ത്യ, ഏഷ്യ റെക്കോഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സാബിത് 81 സെക്കന്റിനുള്ളിൽ 100 സഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തി ലോക റെക്കോർഡും നേടിയത്.
ഇറ്റലി സ്വദേശിയുടെ റെക്കോർഡ് മറികടന്നാണ് സാബിത്ത് യൂണിവേഴ്സ് റെക്കോർഡ്സ് ഫോറത്തിൽ സാബിത്ത് ഇടം നേടിയത്. ലോക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി കണക്കുകൾ കൂട്ടി പരിശീലനം ആരംഭിച്ചതാണ് സാബിത്. പിന്നീടത് ഹരമായി മാറിയ സാബിത് ഇതിനോടകം നിരവധി റെക്കോർഡുകളും സ്വന്തമാക്കിക്കഴിഞ്ഞു.
Read also: രോഗബാധിതനായ ആരാധകന് ആശ്വാസം പകർന്ന് കമൽഹാസൻ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ
സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് കൂറ്റനാട് സ്വദേശി സാബിത്. നിരവധിപ്പേരാണ് സാബിത്തിന്റെ ഈ നേട്ടത്തിൽ അഭിനന്ദനങ്ങളുമായി എത്തുന്നത്.
Story highlights; Muhammed Sabith won-urf record