രോഗബാധിതനായ ആരാധകന് ആശ്വാസം പകർന്ന് കമൽഹാസൻ; മാതൃകാപരമെന്ന് സോഷ്യൽ മീഡിയ

June 25, 2021

അഭിനയം കൊണ്ടുമാത്രമല്ല പല ചലച്ചിത്രതാരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. ആരാധകരോടുള്ള സ്നേഹം കൊണ്ടും സാമൂഹ്യപ്രവർത്തനങ്ങൾക്കൊണ്ടുമൊക്കെയാണ്. അത്തരത്തിൽ തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്തതാണ് ഉലകനായകൻ കമൽഹാസൻ. ഇപ്പോഴിതാ രോഗബാധിതനായ ആരാധകന് സർപ്രൈസ് ഒരുക്കി സമൂഹമാധ്യമങ്ങളുടെ സ്നേഹം കവരുകയാണ് കമൽഹാസൻ.

സാകേത് എന്ന ആരാധകനാണ് കമൽഹാസൽ സർപ്രൈസ് ഒരുക്കിയത്. ബ്രെയിൻ ട്യൂമർ ബാധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലാണ് സാകേത്. സാകേതിന്റെ ഏറ്റവും ഇഷ്ടപെട്ട ചലച്ചിത്രതാരം കമൽഹാസനാണ്. താരത്തോടുള്ള ആരാധനമൂലം തന്റെ കുഞ്ഞിനെ കമൽഹാസൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ വിരുമാണ്ടി എന്ന കഥാപാത്രത്തിന്റെ പേരാണ് സാകേത് വീട്ടിൽ വിളിക്കുന്നത്.

Read also: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 51,667 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98%

അതേസമയം സൂം മീറ്റിംഗ് വഴി സർപ്രൈസ് ആയാണ് സാകേതിന് മുന്നിൽ കമൽഹാസൻ പ്രത്യക്ഷപ്പെട്ടത്. രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ‘തോൽക്കാനായല്ല നമ്മൾ ഓരോരുത്തരും ജനിക്കുന്നത്, ജയിക്കാനായി വിധിക്കപ്പെട്ടവരാണ് നമ്മൾ, അതുകൊണ്ടുതന്നെ രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം’ എന്നും കമൽഹാസൻ സാകേതിനോട് പറഞ്ഞു.

കമൽഹാസന്റെ ഈ നന്മ പ്രവർത്തിയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ അടക്കം കമന്റുകൾ പങ്കുവെച്ചിരുന്നു. ഇഷ്ടതാരങ്ങളുടെ ഇത്തരം സമീപനങ്ങൾ ആരാധകർക്ക് വലിയ ആശ്വാസം പകരുമെന്നാണ് പലരും കുറയ്ക്കുന്നത്.

Story highlights; Kamal hasan suprise to saketh