മഹാമാരിക്കെതിരെ അകത്തിരുന്ന് പൊരുതാം; കൊവിഡ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സംഗീതാവിഷ്കാരം
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിന് വിരാമമിടാന്‍ ആയിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസ് വ്യാപനം ഇപ്പോഴും തുടരുകയാണ്. കൊവിഡിനെ ചെറുക്കാന്‍ കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും നാം പോരാട്ടം തുടരേണ്ടതുണ്ട്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഒരു സംഗീതാവിഷ്കാരം. അകത്തിരുന്ന് പട പൊരുതുക എന്ന വലിയ ആഹ്വാനമാണ് ഈ പാട്ട്. ‘ഈ മാരി പെയ്ത മഴ നനഞ്ഞ് പനി പിടിച്ച കേരളം’ എന്ന് ആരംഭിക്കുന്ന ഗാനം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അകത്തളങ്ങളും ക്രിയാത്മകമാക്കാം ഈ കൊവിഡ്ക്കാലത്ത് എന്ന ബോധ്യപ്പെടുത്തില് കൂടിയാണ് ഈ പാട്ടുവിസ്മയം.
Read more: ‘അളിയന്റെ കണ്മണി ആണായിരിക്കണം…’ കണ്ണനെക്കുറിച്ച് സുമേഷിന്റെ രസികന്‍ പാട്ട്
വീടിനകത്തിരുന്നാണ് ഈ സംഗീതാവിഷ്കാരം സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചെറുപ്പക്കാര്‍ നല്കുന്ന മാതൃകയും ചെറുതല്ല. മൊബൈല്‍ ഫോണിലാണ് സംഗീത വിഡിയോയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പ്രവീണ്‍ പ്രേംനാഥ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നു. പ്രവീണ്‍ പ്രേംനാഥും മനു സണ്ണിയും ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചത്. ആല്‍ബം നിര്‍മിച്ചത് നമ്മള് ചാവക്കാട്ടുകാര്‍ എന്ന സംഘമാണ്.
Story highlights: Musical Tribute to Kerala’s continuing fight against Covid 19