ഷാരൂഖ് ഖാനൊപ്പം ആറ്റ്ലീ ചിത്രത്തിൽ വേഷമിടാൻ നയൻതാര
സൗത്ത് ഇന്ത്യൻ സംവിധയകരിൽ ശ്രദ്ധേയനാണ് ആറ്റ്ലീ. ഷാരൂഖ് ഖാനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നതിലൂടെ ബോളിവുഡിലേക്കും ചേക്കേറുകയാണ്. വർഷങ്ങളായി ഈ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ആറ്റ്ലീ. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ഇപ്പോഴിതാ, പുതിയ റിപ്പോർട്ട് അനുസരിച്ച് ആറ്റ്ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്.
നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ആറ്റ്ലീ- ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. അതേസമയം, ആറ്റ്ലീയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും അവസാനമായി സംവിധാനം ചെയ്ത ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്.വ്യക്തിപരമായി ഇരുവരും സൂക്ഷിക്കുന്ന സൗഹൃദവും ഷാരൂഖ് ഖാൻ ചിത്രത്തിൽ നയൻതാര അഭിനയിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
Read More: തിയേറ്റർ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി നായകനായ ‘എല്ലാം ശരിയാകും’
മലയാളസിനിമയിൽ നിന്നും തെന്നിന്ത്യൻ താരറാണിയിലേക്കുള്ള നയൻതാരയുടെ വളർച്ച ഒരുദിനംകൊണ്ടായിരുന്നില്ല. ഒട്ടേറെ ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട നയൻതാര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളാണ് നയൻതാര കൂടുതലും ഇപ്പോൾ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യ കാലത്ത് നായികയായി എത്തിയെങ്കിലും ഇപ്പോൾ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തുന്നത്.
Story highlights- Nayanthara to be opposite Shah Rukh Khan in Atlee’s movie