‘നീ ഹിമമഴയായ് വരൂ…’; അതിശയിപ്പിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്: വിഡിയോ
രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന് തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍ ഏറെയാണ്. ആസ്വാദാകന്റെ ഹൃദയവികാരങ്ങളോട് ഇഴചേര്‍ത്ത് ഈ കലാകാരന് മുരളീനാദം പൊഴിയ്ക്കുമ്പോള്‍ അത് പ്രിയപ്പെട്ടതാകുന്നു.
സംഗീതദിനത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് രാജേഷ് ചേര്‍ത്തല ഒരുക്കിയ ഒരു സംഗീത വിസ്മയം. നീ ഹിമമഴയായ് വരൂ… എന്ന ഗാനമാണ് അദ്ദേഹം പുല്ലാങ്കുഴലില്‍ മനോഹരമാക്കിയത്. ടൊവിനോ തോമസിനെ നായകനാക്കി സ്വപ്നേഷ് കെ നായര്‍ സംവിധാനം നിര്‍വഹിച്ച എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗാനത്തിന്റെ സംഗീത സംവിധായകന് കൈലാസ് മേനോനും രാജേഷ് ചേര്‍ത്തലയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ബി കെ ഹരിനാരയണന്റേതാണ് ഗാനത്തിന്റെ വരികള്‍. കെ എസ് ഹരിശങ്കറും നിത്യയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Read more: മിയക്കുട്ടിക്കും മേഘ്നയ്ക്കുമൊപ്പം ഗംഭീരമായി ചുവടുവെച്ച് ഗിന്നസ് പക്രുവും: സുന്ദരകാഴ്ച
റെയിന്‍ റെയിന്‍ കം എഗെയിന്‍ എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് സംഗീതം പകര്‍ന്ന പൂവിനിള്ളില് പൂമഴ പോലെ എന്ന ഗാനത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് രാജേഷ് ചേര്‍ത്തല. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ രാജേഷിന്റെ പുല്ലാങ്കുഴല്‍ നാദം പെയ്തിറങ്ങി. രാജേഷ് ചേര്‍ത്തലയുടെ മുരളീനാദം സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയിട്ടുണ്ട്. പ്രേമം എന്ന സിനിമയിലെ ആലുവപ്പുഴയുടെ തീരത്ത് എന്ന പാട്ടിന് മുന്നോടിയായുള്ള ട്യൂണ്‍ മലയാളമനസ്സുകളില്‍ കുടിയിരിയ്ക്കുന്നു. സിനിമയിലുടനീളം പശ്ചാത്തല സംഗീതമായി പ്രതിഫലിച്ചതും ഈ മുരളീനാദമാണ്.
Story highlights: Nee Himamazha flute cover by Rajesh Cherthala