ഷിക്കിന്റെ ആ അദ്ഭുത ഗോള്‍ ചെന്നെത്തിയത് യൂറോകപ്പ് ചരിത്രത്തിലേക്ക്: വിഡിയോ
കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറവാണെങ്കിലും ഫുട്ബോള്‍ ആവേശം അലയടിക്കുകയാണ്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് യൂറോകപ്പ് ചരിത്രത്തില്‍ തന്നെ ഇടം നേടിയ ഒരു അദ്ഭുത ഗോളിന്റെ വിശേഷങ്ങള്‍. സമൂഹമാധ്യമങ്ങളിലടക്കം ഈ സൂപ്പര്‍ ഗോള്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.
ചെക്ക് റിപ്പബ്ലിക് സ്ട്രൈക്കര്‍ പാട്രിക് ഷിക്ക് ആണ് ഈ ചരിത്രഗോളിന്റെ സൃഷ്ടാവ്. സെന്റര്ലൈന് സമീപത്തുനിന്നും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഷിക്ക് പന്ത് തട്ടിയപ്പോള്‍, അത് ചെന്നുകയറിയതത് ഗോള്‍ പോസ്റ്റിലേക്ക് മാത്രമല്ല യൂറോ കപ്പ് ചരിത്രത്തിലേക്ക് കൂടിയാണ്.
Read more: രാമായണക്കാറ്റേ….; ഗംഭീര ആലാപനവുമായി ഹനൂനയും രാഹുലും
45.44 മീറ്റര്‍ താണ്ടിയാണ് പന്ത് ഗോള്‍ പോസ്റ്റിലെത്തിയത്. യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും അകലെ നിന്നുള്ള ഗോളായിരുന്നു ഇത്. ആ അദ്ഭുത ഗോളിലൂടെ പാട്രിക് ഷിക്കിന്റെ പേര് ചരിത്രത്താളുകളില്‍ക്കൂടി ഇടം നേടിയിരിക്കുകയാണ്. മത്സരത്തിന്റെ 52-ാം മിനിറ്റിലായിരുന്നു അദ്ഭുത ഗോളിന്റെ പിറവി.
Patrick Schick Euros 2020 Star Goal of the tournament no doubt, Scotland have themselves to blame not even a single goal 🔥🔥🔥🔥🔥#SCOCZE pic.twitter.com/BBlJ3ifD20
— denis githenya (@denisgithenya) June 14, 2021
Story highlights: Patrik Schick scores ‘goal of the tournament’