വരയ്ക്കാൻ മാത്രമല്ല, പെൻസിലിൽ മനോഹരരൂപങ്ങൾ ഒരുക്കി ഒരു കലാകാരൻ
ചില കലാസൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്… അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ് ജാസൻകോ സ്ലിൻഡർ എന്ന കലാകാരന്റെ സൃഷ്ടികൾ. പല കലാകാരന്മാരെയും പോലെത്തന്നെ പെൻസിൽ ആണ് ജാസൻകോ സ്ലിൻഡറിന്റേയും പ്രധാന ആയുധം. എന്നാൽ മറ്റുള്ളവരെപ്പോലെ പെൻസിൽ കൊണ്ട് വരയ്ക്കുകയല്ല ഈ കലാകാരൻ. മറിച്ച് പെൻസിൽ തന്നെ അദ്ദേഹത്തിന്റെ കലാവേദിയായി മാറുകയാണ്.
പെൻസിലിൽ കൊത്തിയെടുത്ത ആളുകളുടെ രൂപങ്ങൾ മുതൽ ട്രെയിനും ബോട്ടുകളുമടക്കം അദ്ദേഹത്തിന്റെ പെൻസിലിൽ ഒരുങ്ങിയിട്ടുണ്ട്. ദിവസങ്ങളും മണിക്കൂറുകളുമടക്കം എടുത്താണ് ഓരോ കലാരൂപങ്ങളും അദ്ദേഹം സൃഷ്ടിക്കുന്നത്. പെൻസിൽ പോലെ ചെറിയൊരു വസ്തുവിൽ ഇത്തരം കലാസൃഷ്ടികൾ ഒരുക്കുക വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിന് അനുയോജ്യമായ ഗ്ലാസുകളോ മൈക്രോസ്‌കോപ്പോ ഒക്കെ ഉപയോഗിച്ചാണ് ഈ കലാരൂപങ്ങൾ ഒരുക്കുന്നത്.
Read also:43 തവണ കൊവിഡ് പോസിറ്റീവായി; 305 ദിവസം നീണ്ട ചികിത്സയും- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ്
അതേസമയം നിരവധി പുരസ്‍കാരങ്ങൾ അടക്കം നേടിയതാണ് അദ്ദേഹത്തിന്റെ ഈ കലാരൂപങ്ങൾ. കുംബ്രിയയിലെ പെൻസിൽ മ്യൂസിയത്തിലും അദ്ദേഹത്തിന്റെ ചില സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: pencil art by jasenko dordevic