ഫെഫ്കയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥ്വിരാജ് സുകുമാരൻ
ഫെഫ്കയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന ചെയ്ത് പൃഥ്വിരാജ് സുകുമാരൻ.
നിലവിലെ സാഹചര്യത്തിൽ ഫെഫ്കയ്ക്ക് കീഴിലുള്ള 19 യൂണിയനുകളിലെ അംഗങ്ങളെ സഹായിക്കുന്നതിനായി ഫെഫ്ക അടുത്തിടെ ഒരു വലിയ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലേക്കാണ് പൃഥ്വിരാജ് സംഭാവന നൽകിയത്. പൃഥ്വിരാജ് സുകുമാരൻ നൽകിയ സംഭാവനയ്ക്ക് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭിനന്ദനവും അറിയിച്ചു.
ഫെഫ്കയുടെ കുറിപ്പ്;
ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയ ശ്രീ പൃഥ്വിരാജ് സുകുമാരന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു . ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു .
ആശുപത്രിയിൽ അഡ്മിറ്റായ കൊവിഡ് ബാധിതർക്ക് ധന സഹായം , കൊവിഡ് മെഡിക്കൽ കിറ്റ് , അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം , കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം , കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവിശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം , ജോലി എന്നിവയാണ് കൊവിഡ് സ്വാന്തന പദ്ധതി. അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനാ മെയിലിലേക്കാണ് അയക്കേണ്ടത്.
Story highlights- Prithviraj Sukumaran donates Rs 3 lakh to FEFKA’s COVID relief fund