‘കൊലയാളി ബുദ്ധിമാനായിരിക്കാം പക്ഷെ അയാൾക്കിനി അധികദൂരം ഓടാനാകില്ല…’, കോൾഡ് കേസിൽ പൊലീസ് ഓഫീസറായി പൃഥ്വിരാജും അനിൽ നെടുമങ്ങാടും

June 29, 2021

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോൾഡ് കേസ്. സിനിമ സംവിധാനം ചെയ്യുന്നത് തനു ബാലക്കാണ്. അന്വേഷണ ഉദ്യോഗസ്ഥനായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിലെ ഒരു ഫോട്ടോയും അതിന് നൽകിയ ക്യാപ്‌ഷനുമാണ് ഏറെ ശ്രദ്ധനേടുന്നത്. അടുത്തിടെ അന്തരിച്ച അനിൽ നെടുമങ്ങാടിനൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ‘കൊലയാളി ബുദ്ധിമാനായിരിക്കാം പക്ഷെ അയാൾക്കിനി അധികദൂരം ഓടാനാകില്ല’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി ബാലനാണ്.

Read also:ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം; അറിയാം മൌലിനോങ് ഗ്രാമത്തിന്റെ പ്രത്യേകതകൾ

അതേസമയം ജനഗണമന, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story Highlights: Prithviraj Sukumaran with Anil Nedumangadu cold case