മരയ്ക്കാറിന് മുൻപ് പ്രിയദർശന്റെ ഹിന്ദി ചിത്രം പ്രേക്ഷകരിലേക്ക്
സിനിമ ആസ്വാദകർക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. എന്നാൽ മരയ്ക്കാറിന് മുന്നോടിയായി റിലീസിനൊരുങ്ങുകയാണ് പ്രിദർശൻ ഒരുക്കിയ ഹംഗാമ-2 എന്ന ചിത്രം. ജൂലൈ 23 ന് സിഡ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 30 കോടി രൂപയ്ക്കാണ് ചിത്രം ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത് രതൻ ജെയിൻ, ഗണേഷ് ജെയിൻ, ചേതൻ ജെയിൻ, അർമാൻ വെൻചേഴ്‌സ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഹിന്ദി ഭാഷയിലുള്ള ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. 2003 ൽ പുറത്തിറങ്ങിയ ഹംഗാമ എന്ന സിനിമയുടെ രണ്ടാം ഭാഗമാണോ ഹംഗാമ-2 എന്ന രീതിയിലുള്ള ചർച്ചകളും ഉയരുന്നുണ്ട്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ രംഗ്രേസിന് ശേഷം 8 വര്‍ഷങ്ങൾ കഴിഞ്ഞ് പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കുന്ന ചിത്രമാണ് ഹംഗാമ-2. അതേസമയം അക്ഷയ് കുമാറുമൊത്തുള്ള കോമിക് ത്രില്ലറാണ് പ്രിയദർശന്റെ അടുത്ത ബോളിവുഡ് പ്രൊജക്ട്. ഡിസംബറിൽ തുടങ്ങാൻ ഇരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിമൂലം തുടങ്ങാൻ കഴിഞ്ഞില്ല, ഇനി സെപ്റ്റംബറിൽ ആയിരിക്കും സിനിമയുടെ വർക്കുകൾ തുടങ്ങുക എന്നാണ് സൂചന.
Read also:ഇന്ത്യയ്ക്ക് അഭിമാനമായി ഹൈ സ്പീഡ് ട്രാക്ക്; ഒരുങ്ങുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാക്ക്
അതേസമയം മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പ്രിയദർശന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ഓണം റിലീസായി ആയിരിക്കും മരയ്ക്കാർ എത്തുക. ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Story Highlights:Priyadarshan movie Hungama 2 Releasing on hotstar