ഇന്ത്യയ്ക്ക് അഭിമാനമായി ഹൈ സ്പീഡ് ട്രാക്ക്; ഒരുങ്ങുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാക്ക്

June 30, 2021
asias longest high speed test track in India

ഏഷ്യയിലെ ഏറ്റവും വലിയ ഹൈ സ്പീഡ് ട്രാക്ക് ഇന്ത്യയിൽ ഒരുങ്ങുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ ഹൈ സ്പീഡ് ട്രാക്ക് ഒരുങ്ങുന്നത്. 1.3 കിലോമീറ്റർ നീളത്തിലാണ് ഈ നാല് വരി പാത ഒരുങ്ങുന്നത്. നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ ഭാഗമായാണ് ഈ പാത ഒരുങ്ങുന്നത്.

നാട്രാക്‌സ് സംവിധാനം വഴി വാഹനത്തിന്റെ ഉയർന്ന വേഗം, ആക്സിലറേഷൻ, സ്ഥിര വേഗത്തിലുള്ള ഇന്ധനക്ഷമത, ഇമിഷൻ ടെസ്റ്റ്, റിയൽ റോഡ് ഇമിഷൻ ടെസ്റ്റ്, ഹൈ സ്പീഡ് ഹാൻഡിലിങ്, സ്റ്റെബിലിറ്റി ടെസ്റ്റ്, ഹൈ സ്പീഡ് ഹാൻഡിലിങ്, ഹൈസ്പീഡ് ഡ്യൂറബിലിറ്റി ടെസ്റ്റ്, വെഹിക്കിൾ ഡൈനാമിക്സ് തുടങ്ങി വാഹനത്തിന്റെ എല്ലാ കാര്യങ്ങളും പരീക്ഷിക്കുന്നതിന് കൂടിയുള്ള ഇടമാണിത്.

Read also:വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഗ്രീറ്റിങ് കാർഡുകളൊരുക്കി ഒരു യുവതി; ലക്ഷ്യം പ്രകൃതി സംരക്ഷണത്തിനൊപ്പം വരുമാനവും

ഇതിന് പുറമെ വാഹനത്തിന്റെ എല്ലാ തരത്തിലുള്ള പരീക്ഷണ ഓട്ടങ്ങളും നടത്തുന്നതിനുള്ള സൗകര്യവും വാഹനവുമായി ബന്ധപ്പെട്ട മറ്റ് നിരവധി സംവിധാനങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്.

Story highlights: asias longest high speed test track in India

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!