സത്യം ഒളിച്ചിരുന്ന് ഡെയ്‌സിയ്ക്ക് വേണ്ടി കരുക്കൾ നീക്കുന്നു; ‘പ്രിയങ്കരി’യിൽ ഇനി നേരറിയാൻ സിബിഐ

ഡെയ്‌സി എന്ന പെൺകുട്ടി ഇതിനോടകം പ്രേക്ഷകർക്ക് സുപരിചിതയായി കഴിഞ്ഞു. ജീവിതത്തിൽ നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്ന ഈ പെൺകുട്ടി ഇന്ന് യഥാർത്ഥ സ്നേഹത്തിന്റെയും സ്നേഹത്തെ മറയാക്കി ചതികൾ ഒരുക്കുന്ന ഒരു കൂട്ടം ആളുകളുടെയും ഇടയിലാണ്. ഓരോ പരീക്ഷണങ്ങളെയും അതിജീവിച്ച് പുതിയ ജീവിതം ആരംഭിക്കാൻ തുടങ്ങുന്ന ഡെയ്‌സിയുടെ ജീവിതത്തിൽ വീണ്ടും പുതിയ തടസങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ്… പ്രതിസന്ധി ഘട്ടങ്ങളിൽ താളരാതെ മുന്നേറുന്ന ഡെയ്‌സി എന്ന പെൺകരുത്ത് ഇന്ന് നിരവധി സ്ത്രീകൾക്ക് പ്രചോദനമായി മാറികൊണ്ടിരിക്കുന്നു.
ചതിയും തന്ത്രങ്ങളുമായി ജീവിക്കുന്ന റോയ്‌യും, റോയ്‌യുടെ പ്രണയനാടകത്തിന് ഇരയായ ഡെയ്സിക്കുമൊപ്പം നിരവധി കഥാപാത്രങ്ങൾ അണിനിരക്കുന്ന പരമ്പരയാണ് പ്രിയങ്കരി. കാഴ്ചക്കാരിൽ ആകാംഷയും ആവേശവും നിറച്ചുകൊണ്ടാണ് പ്രിയങ്കരിയുടെ ഓരോ എപ്പിസോഡുകളും എത്തുന്നത്. സോളമനെ ജയിലിൽ ആക്കിയ റോയ്‌യെ തേടി ഇനി നേരറിയാൻ സിബിഐ എത്തുന്നതാണ് കഥയിലെ പുതിയ വഴിത്തിരിവ്.
Read also: ഇന്ത്യയ്ക്ക് അഭിമാനമായി ഹൈ സ്പീഡ് ട്രാക്ക്; ഒരുങ്ങുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാക്ക്
ഡെയ്‌സി എന്ന പെൺകുട്ടിയെ ചതിയിലൂടെ സ്വന്തമാക്കിയതാണ് റോയ്. എന്നാൽ റോയ്‌യുടെ ചതികൾ തിരിച്ചറിഞ്ഞ ഡെയ്‌സിയുടെ പിതാവ് സാമുവൽ ഡെയ്സിയെ ഈ ബന്ധത്തിൽ നിന്നും അകറ്റാൻ ശ്രമം നടത്തി. എന്നാൽ റോയ്‌യെ മതിയെന്ന് ഡെയ്‌സി തീരുമാനിച്ചു. ഒന്നിച്ചുള്ള ജീവിതം തുടങ്ങിക്കഴിഞ്ഞപ്പോൾ റോയ്‌യുടെ തനിനിറം ഡെയ്‌സി തിരിച്ചറിയുന്നു…തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയ ഡെയ്‌സിയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുപോകാൻ നിരവധി ശ്രമങ്ങളാണ് റോയ് നടത്തുന്നത്. എന്നാൽ ഡെയ്‌സിയും സോളമനും ഒന്നിക്കുന്നതോടെ സോളമനെ കുടുക്കാൻ ഉള്ള ശ്രമങ്ങളാണ് റോയ് നടത്തുന്നത്. ചതിയിലൂടെ സോളമനെ റോയ് ജയിലിൽ ആക്കുന്നു. എന്നാൽ റോയ്‌യുടെ കള്ളക്കളികൾ പൊളിക്കാൻ എത്തുന്ന നേരറിയാൻ സിബിഐയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകരും.
എല്ലാ ദിവസവും രാത്രി ഏഴ് മണിയ്ക്ക് സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി തുടർന്ന് കാണുക…
Story highlights: Priyankari latest episode- cbi entry