‘കൂളായി ഗ്ലാസ് ഭക്ഷിക്കുന്ന ഫാമിലി’: ചലച്ചിത്രതാരം ലെന പങ്കുവെച്ച വിഡിയോയ്ക്ക് പിന്നിലെ കഥയിങ്ങനെ

Real story of the Glass Eating Family

‘ദ് ഗ്ലാസ് ഈറ്റിങ് ഫാമിലി’ എന്ന അടിക്കുറിപ്പോടെ ചലച്ചിത്ര താരം ലെന പങ്കുവെച്ച ഒരു വിഡിയോയുണ്ട്. താരവും താരത്തിന്റെ മാതാപിതാക്കളും ഗ്ലാസ് ഭക്ഷിക്കുന്നതായാണ് വിഡിയോ കാണുമ്പോള്‍ തോന്നുക. എന്നാല്‍ ഗ്ലാസ് ഈറ്റിങ് ഫാമിലി വിഡിയോയുടെ സത്യാവസ്ഥയും താരം തന്നെ വിശദമാക്കിയിരിക്കുകയാണ്.

ഗ്ലാസ് നിസാരമായി കടിച്ചുപൊട്ടിക്കുന്ന ലെനയില്‍ നിന്നുമാണ് വിഡിയോയുടെ ആരംഭം. സത്യത്തില്‍ ലെന കഴിക്കുന്നത് സിനിമാ സെറ്റുകളിലും മറ്റും ഫൈറ്റ് സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്‌സ് ഗ്ലാസ് ആണ്. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് താന്‍ ചെയ്‌തൊരു പ്രാങ്ക് ആണ് ഈ ഗ്ലാസ് ഈറ്റിങ് എന്ന് ലെന പറയുന്നു.

Read more: ‘വെറുതെയിരിക്കണ നേരം അമ്മേനേം അമ്മൂമ്മേനേമൊക്കെ സഹായിച്ചൂടേ?’; അച്ഛനെ കടമകൾ പഠിപ്പിച്ച് കുട്ടികുറുമ്പികൾ- വിഡിയോ

വിഡിയോയുടെ അടുത്ത ഭാഗത്ത് ഗ്ലാസ് ഭക്ഷിക്കുന്ന മാതാപിതാക്കളാണ്. പിതാവിന്റെ ജന്മദിനത്തില്‍ കോക്ക്‌ടെയില്‍ മാതൃകയില്‍ തയാറാക്കിയ എഡിബിള്‍ കേക്ക് ടോപ്പ് ആണ് അവര്‍ ഭക്ഷിക്കുന്നത്. കാഴ്ചയില്‍ അതും ഗ്ലാസ് ആയാണ് തോന്നുക. അതേസമയം വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി വെറുതെ ഒരു വിഡിയോ തയാറാക്കിയതാണെന്നും ആരും ഇത് അനുകരിക്കരുത് എന്നും ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Story highlights: Real story of the Glass Eating Family