മമ്മൂട്ടിയുടെ തോളിലേറി കുഞ്ഞ് സനുഷ; 20 വർഷം മുൻപുള്ള ചിത്രവും ഹൃദ്യമായ കുറിപ്പും പങ്കുവെച്ച് നടി
ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ഏറ്റവുമൊടുവിൽ ‘ഒരു മുറൈ വന്ത് പാർത്തായ..’ എന്ന സിനിമയിലാണ് നടി വേഷമിട്ടത്.
നായികയെന്നതിലുപരി ബാലതാരമായി സജീവമായിരുന്നതുകൊണ്ട് ചെറുപ്പകാലത്തെ നിരവധി സിനിമാ ഓർമ്മകൾ സനുഷയ്ക്ക് ഉണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ഓർമ്മചിത്രം പങ്കുവയ്ക്കുകയാണ് നടി. 20 വർഷം മുൻപെടുത്ത ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
2000ൽ പുറത്തിറങ്ങിയ ‘ദാദ സാഹിബ്’ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം സനുഷ അഭിനയിച്ചിരുന്നു. സിനിമയിൽ നിന്നുള്ള ഒരു ഓർമ്മചിത്രം സനുഷ പങ്കുവയ്ക്കുന്നു. ചിത്രത്തിൽ സനുഷ മമ്മൂട്ടിയുടെ തോളിൽ മനോഹരമായ പുഞ്ചിരിയോടെ ഇരിക്കുന്നതായി കാണാം. ചിത്രത്തിനൊപ്പം മനോഹരമായ ഒരു കുറിപ്പും സനുഷ എഴുതിയിട്ടുണ്ട്.
‘എന്റെ കുട്ടി വല്യ അഹങ്കാരം & ഓർമ്മകൾ..നിങ്ങൾക്ക് അനുഗ്രഹവും അഭിമാനവും തോന്നുന്ന ആ ഓർമ്മകൾ..
മറ്റൊന്നും പറയാതെ ഞാൻ ഈ ചിത്രം അദ്ദേഹത്തിന് കൈമാറി..ഈ അത്ഭുത മനുഷ്യൻ മറുപടി നൽകി..’- സനുഷ കുറിക്കുന്നു. ‘ഇത് ഏതെങ്കിലും പിറന്നാൾ പോസ്റ്റോ ഒന്നും അല്ല. മമ്മൂക്ക നിങ്ങളൊരു അമൂല്യമായ നിധിയും മനോഹരമായ ആത്മാവിന്റെ ഉടമയുമാണ് എന്ന് പറയണം എന്ന് തോന്നി. നിങ്ങൾ ഞങ്ങളിൽ പലർക്കും വലിയ പ്രചോദനമായിത്തീർന്ന ഒരു വ്യക്തിയാണ്, ഒപ്പം നിങ്ങളിലുള്ള എല്ലാ നന്മകൾക്കും കൂടുതൽ സന്തോഷവും എല്ലാ മഹത്തായ കാര്യങ്ങളും ലഭിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’- സനുഷയുടെ വാക്കുകൾ.
Read More: 2050ലെ ടോപ് സിംഗറിന്റെ അവസ്ഥ; രസകരമായ വിഡിയോയുമായി മീനാക്ഷി
അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം. 2016-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്നതായിരുന്നു സനുഷ അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം. പിന്നീട് കന്നഡയിലും തെലുങ്കിലും തമിഴിലും താരം വിവിധ സിനിമകളില്‍ കഥാപാത്രമായെത്തി. ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ.
Story highlights- sanusha santhosh about mammootty