കണ്ണുനിറയാതെ സവാള അരിയാൻ ഒരു ഗംഭീര മാർഗം; വിഡിയോ
അടുക്കളയിൽ പാചകം ചെയ്യാൻ ഇഷ്ടമുള്ളവർക്ക് പോലും ഏറ്റവും ദേഷ്യമുള്ള കാര്യമാണ് സവാള അറിയുന്നത്. കണ്ണിനുണ്ടാകുന്ന നീറ്റലാണ് ഈ ദേഷ്യത്തിന്റെ കാരണം. കണ്ണ് നീറുമെന്നോർത്ത് സവാള വേണ്ടെന്നു വയ്ക്കാനും സാധിക്കില്ല. എല്ലാ ആഹാര സാധനങ്ങളിലും പ്രധാന ചേരുവയുമാണ് സവാള. എന്നാൽ ഇനി സവാള അറിയുമ്പോൾ കണ്ണു നിറയാതിരിക്കാൻ ഒരു ഗംഭീര മാർഗമുണ്ട്.
എങ്ങനെ കണ്ണുനിറയാതെ സവാള അരിയാം എന്ന് പങ്കുവയ്ക്കുകയാണ് ഷെഫായ സരൺഷ് ഗൊയില. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വളരെ പ്രയോജനപ്രദമായ ടിപ്പിനെ കുറിച്ച് സരൺഷ് ഗൊയില പറയുന്നത്. സെലിബ്രിറ്റി ഷെഫ് സരൺഷ് ഗൊയിലയുടെ ഈ ഹാക്ക് വളരെവേഗം തന്നെ വൈറലായി മാറി.
Read More: ടോപ് സിംഗർ വേദിയിൽ ദീപക് ദേവിനെ കാത്തിരുന്ന സർപ്രൈസ്, പാട്ടുവേദിയിലെ സുന്ദരനിമിഷങ്ങൾ…
തൊലി കളഞ്ഞ സവാള 10 മിനിറ്റ് ഫ്രീസറിനുള്ളിൽ സൂക്ഷിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്നു. അഥവാ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയാണെങ്കിൽ, 30 മിനിറ്റ് കാത്തിരിക്കുക. ഇനി അരിയുമ്പോൾ സവാളയുടെ വേര് കളയാതെ അരിയണം. സവാള അരിഞ്ഞുകഴിഞ്ഞതിന് ശേഷം വേര് കളയാം. തൊലി കളഞ്ഞ ശേഷം കുറച്ചുസമയം തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതും നല്ലതാണ്.
Story highlights- Secret To Chopping Onions Without Crying