വിജയ്-യെക്കുറിച്ച് ഒരു വാക്ക് പറയുമോ എന്ന് ആരാധകന്‍; ‘വെരി കൂള്‍’ എന്ന് ഷാരൂഖ് ഖാന്‍

June 25, 2021
Shah Rukh Khan has this to say about Thalapathy Vijay

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. വിജയ് എന്ന നടനെക്കുറിച്ച് ഷാരൂഖ് ഖാന്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. വെരി കൂള്‍ എന്നാണ് വിജയ്-യെ താരം വിശേഷിപ്പിച്ചത്.

സിനിമാ ജീവിതത്തില്‍ 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 1992 ജൂണ്‍ 25നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ദിവാന പ്രേക്ഷകരിലേക്കെത്തിയത്. ഈ ദിനത്തില്‍ ആരാധകര്‍ക്ക് നന്ദിയറിയിക്കുകയും ചെയ്തു താരം. ഇതിനിടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്തിയത്.

Read more: ‘സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി 251’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

ട്വിറ്ററിലെ ഒരു ഫോളോവറാണ് ഷാരൂഖ് ഖാനോട് വിജയ്്-യെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്ന് ചോദിച്ചത്. ഈ ചോദ്യത്തനുള്ള മറുപടിയായിരുന്നു വെരി കൂള്‍ എന്നത്. അതേസമയം ആരധകരുടെ മറ്റ് ചില ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് ഷാരൂഖ് ഖാന്‍ നല്‍കിയത്. താങ്കളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ എങ്ങനെയാണ് എന്ന ഒരു ചോദ്യവും അദ്ദേഹം നേരിട്ടു. മുംബൈയിലെ മഴ പോലെ എന്നായിരുന്നു ഈ ചോദ്യത്തിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി.

Story highlights: Shah Rukh Khan has this to say about Thalapathy Vijay