‘ഞാനിപ്പോൾ തേർഡ് സ്റ്റാൻഡേർഡിലാണ്..’; ചുറുചുറുക്കോടെ ബേബി ശാലിനി- ശ്രദ്ധനേടി ആദ്യ അഭിമുഖം
മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ തന്നെ തരംഗമായി മാറിയതാണ് ശാലിനി. മുതിർന്നിട്ടും ബേബി ശാലിനി എന്നുതന്നെയാണ് പ്രേക്ഷകർ പ്രിയ നായികയെ വിളിച്ചത്. ഇത്രയേറെ സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.
ഇപ്പോഴിതാ, ശാലിനിയുടെ ആദ്യ അഭിമുഖം ശ്രദ്ധേയമാകുകയാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള അഭിമുഖമാണ് ഇത്. ‘ഞാനിപ്പോൾ തേർഡ് സ്റ്റാൻഡേർഡിലാണ്..’ എന്നൊക്കെ പറഞ്ഞ് ശാലിനി പരിചയപ്പെടുത്തുന്നു. വളരെ ചുറുചുറുക്കോടെ ആളുകളോട് ഇടപഴകുന്ന ശാലിനിയുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്.
ബേബി ശാലിനിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച് തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.
ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും. അടുത്തിടെ ശാലിനിയുടെ നാൽപതാം പിറന്നാൾ തമിഴ്‌നാട്ടിലെ ആരാധകർ ആഘോഷമാക്കിയിരുന്നു.
Read More: കുട്ടി സാരിയുടുത്ത് കുടുക്ക് പാട്ടിന് ചുവടുവെച്ച് മിയക്കുട്ടി- വിഡിയോ
തമിഴ്‌നാട്ടിലെ ചുവരുകൾ നിറയെ ശാലിനിയുടെ ഛായാചിത്രങ്ങളൊരുക്കിയാണ് അവർ ആഘോഷിച്ചത്. അജിത്തും ശാലിനിയും ഒന്നിച്ചുള്ളതും മക്കൾക്കൊപ്പമുള്ളതുമായി ഒട്ടേറെ ചിത്രങ്ങളാണ് ആരാധകർ ശാലിനിക്ക് പിറന്നാൾ സ്പെഷ്യലായി ഒരുക്കിയത്.
Story highlights- shalini first interview