‘ഡോൾമ അമ്മായി ഒരു ചായ..’- വീണ്ടും ചിരിപടർത്തി കുഞ്ഞുമിടുക്കികൾ

June 5, 2021

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളാണ് മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും. നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി എത്തിയ സിനിമകളിലൂടെയാണ് ദാസനും വിജയനും മലയാളി പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ രണ്ടു കുഞ്ഞു മിടുക്കികൾ ഹിറ്റായതും ദാസനും വിജയനും ഡയലോഗുകളിലൂടെയാണ്.

സഹോദരിമാരായ ആറും മൂന്നും വയസുള്ള വിയയും നിയയുമാണ് ദാസനെയും വിജയനെയും അവതരിപ്പിച്ച് കയ്യടി നേടിയത്. സിനിമാലോകത്തുനിന്നും നിരവധി അഭിനന്ദനങ്ങൾ ഈ കുഞ്ഞു മിടുക്കികളുടെ സ്വാഭാവിക അഭിനയത്തിന് ലഭിച്ചരുന്നു. വീണ്ടും മറ്റൊരു രസകരമായ ഡയലോഗുകളുമായി എത്തിയിരിക്കുകയാണ് സഹോദരിമാർ.

Read More: സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ

യോദ്ധ എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ ഗംഭീരമാക്കിയ ‘ഡോൾമ അമ്മായി ഒരു ചായ..’ എന്ന ഹിറ്റ് സീനാണ് സഹോദരിമാർ വീണ്ടും അവതരിപ്പിച്ചത്. നിരവധിപേരാണ് ചിരിപടർത്തിയ പ്രകടനത്തിന് കയ്യടിയുമായി എത്തിയിരിക്കുന്നത്.

Story highlights- sisters imitating yodha movie scene