ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ ഒടിടി റിലീസിന്

ശിവകാർത്തികേയൻ നായകനായ ‘ഡോക്ടർ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നിരവധി കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് നീളുകയായിരുന്നു. റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായി. ഇപ്പോഴിതാ, ഡോക്ടർ നാല് വ്യത്യസ്ത ഭാഷകളിൽ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. തെലുങ്ക്, കന്നഡ, മലയാളം ഡബ്ബ് പതിപ്പുകളാണ് ഒരുങ്ങുന്നത്. നിരവധി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ശിവകാർത്തികേയന്റെ ആദ്യ ചിത്രമായിരിക്കും ‘ഡോക്ടർ’.
അതേസമയം, ലോക്ക്ഡൗൺ കഴിഞ്ഞെങ്കിലും മൂന്നാം തരംഗം പ്രതീക്ഷിക്കുന്ന വേളയിൽ ഡോക്ടറും ഒടിടി റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഗായകൻ വെങ്കട്ടരാമൻ അറിയിച്ചിരിക്കുന്നത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ഡോക്ടറിൽ ശിവകാർത്തികേയനും പ്രിയങ്ക മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. കെജെആർ സ്റ്റുഡിയോ നിർമ്മിച്ച ചിത്രം മാർച്ചിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം നീളുകയായിരുന്നു.
Story highlights- Sivakarthikeyan’s Doctor to release directly on Hotstar