‘പാടാം വനമാലി..’- സ്റ്റാർ മാജിക്കിലെ താരസുന്ദരിമാരുടെ മനോഹര നൃത്തം

June 18, 2021

അഭിനയത്തിലും നൃത്തത്തിലും പാട്ടിലും തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് സ്റ്റാർ മാജിക് വേദിയിലെ താരങ്ങൾ. സിനിമ- സീരിയൽ രംഗത്തുനിന്നുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായവരുമാണ് സ്റ്റാർ മാജിക് വേദിയിൽ ഗെയിമുകളും ആഘോഷങ്ങളുമായി മാറ്റുരയ്ക്കാറുള്ളത്.

സ്റ്റാർ മാജിക്കിലെ മിക്ക താരങ്ങളും മികച്ച നർത്തകരുമാണ്. ഇപ്പോഴിതാ, നർത്തകരായ താരസുന്ദരിമാർ ചേർന്ന് അവതരിപ്പിച്ച മനോഹര നൃത്തമാണ് ശ്രദ്ധേയമാകുന്നത്. പാടാം വനമാലി എന്ന ഗാനത്തിനാണ് നായികമാർ ചുവടുവയ്ക്കുന്നത്. സീരിയൽ രംഗത്ത് ശ്രദ്ധേയരായ ഐശ്വര്യ, ചൈതന്യ, ഡയാന ഹമീദ് തുടങ്ങിയവർ ചേർന്നാണ് സ്റ്റാർ മാജിക് വേദിയിൽ മനോഹര നൃത്തം കാഴ്ചവയ്ക്കുന്നത്.

Read More: ‘ആ ചിരികൾ, ആശയങ്ങൾ, കഥകൾ, വിശ്വാസം..’- സച്ചിയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ വേദനയോടെ പൃഥ്വിരാജ്

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- star magic actresses dance