സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ
June 5, 2021
കൊവിഡ് വ്യാപന നിരക്ക് 15 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിൽ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്നുമുതൽ ജൂൺ ഒൻപതുവരെയാണ് കർശന നിയന്ത്രണങ്ങൾ. അവശ്യവസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, അസംസ്‌കൃത വസ്തക്കലും മറ്റും വിൽക്കുന്ന കടകൾ എന്നിവയ്ക്കുമാത്രമേ ജൂൺ അഞ്ചു മുതൽ ഒൻപതുവരെ പ്രവർത്തനാനുമതി ഉണ്ടാകു.
സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ പത്തിനേ പ്രവര്‍ത്തനം തുടങ്ങൂ. സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേണം.
Story highlights- strict control in kerala