‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു’- കുട്ടിക്കാല വിഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

June 3, 2021

വെള്ളിത്തിരയിലേക്ക് എത്തുംമുൻപ് തന്നെ ക്യാമറയെ പ്രണയിച്ച നടിയാണ് സുരഭി ലക്ഷ്മി. കുട്ടിക്കാലത്തെ രസകരമായ ചില ക്യാമറ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് സുരഭി ഇപ്പോൾ. ഒരു പഴയ കല്യാണ വിഡിയോ ആണ് സുരഭി പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ ആവേശത്തോടെ ഒരു ക്യാമറയുമായി ചിത്രങ്ങൾ പകർത്തുന്ന സുരഭിയെ കാണാം.

ക്യാമറ കൈകാര്യം ചെയ്യുന്നതിന്റെ അത്ഭുതവും ആവേശവും എല്ലാം കുട്ടി സുരഭിയുടെ മുഖത്ത് കാണാം. വിഡിയോയ്ക്ക് ഒപ്പം മനോഹരമായൊരു കുറിപ്പും സുരഭി പങ്കുവെച്ചിട്ടുണ്ട്. ‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു. മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്.തെറ്റത്ത് വിജയൻ കുട്ടിയേട്ടന്റെ കല്യാണത്തിന് എടുത്തതാണ് ഈ വിഡിയോ’- സുരഭി ലക്ഷ്മിയുടെ വാക്കുകൾ.

Read More: രക്ഷിത് ഷെട്ടി ചിത്രത്തിൽ ഗായകനായി വിനീത് ശ്രീനിവാസൻ

അതേസമയം, പദ്മ എന്ന സിനിമയിൽ നായികയായി എത്തുന്ന സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പദ്‌മ. സുരഭി ലക്ഷ്മിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. സിനിമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Story highlights- surabhi lakshmi childhood video