രക്ഷിത് ഷെട്ടി ചിത്രത്തിൽ ഗായകനായി വിനീത് ശ്രീനിവാസൻ

June 2, 2021

കിരൺരാജ് സംവിധാനം ചെയ്യുന്ന 777 ചാർലി എന്ന ബഹുഭാഷാ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കന്നഡ താരമായ രക്ഷിത് ഷെട്ടിയാണ്. ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസനാണ്. പരംവ സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയാണ് 777 ചാർലി നിർമ്മിക്കുന്നത്. നോബിൻ പോളാണ് സംഗീതം പകർന്നിരിക്കുന്നത്.

ചിത്രത്തിന്റെ ടീസറിലും വിനീത് ശ്രീനിവാസന്റെ ശബ്ദമുണ്ട്. ഇതിനോടൊപ്പം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഏകാന്തതയിൽ കഴിയുന്ന നായകനും ഒരു നായയുമാണ് സിനിമയിലെ പ്രധാന കഥാപത്രങ്ങൾ. ഇവർ തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമ പങ്കുവയ്ക്കുന്നത്. രക്ഷിത് ഷെട്ടിക്കൊപ്പം സംഗീത ശൃംഗേരിയും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

Read More: ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി; പക്ഷേ, ഈ ഫാത്തിമ ആരാണെന്ന് മാത്രം മിയക്കുട്ടിയോട് ചോദിക്കരുത്- രസികൻ വിഡിയോ

അരവിന്ദ് എസ് കശ്യപാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രതീക് ഷെട്ടി എഡിറ്റിംഗ്. സംവിധായകനായ കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്.

Story highlights- Vineeth Sreenivasan sings for Rakshit Shetty