ജന്മം നൽകുന്ന പാറക്കല്ലുകൾ; വിചിത്ര പ്രതിഭാസത്തിന് പിന്നിൽ
ജന്മം നൽകുന്ന പാറക്കല്ലുകൾ…തലക്കെട്ട് വായിച്ച് നെറ്റി ചുളിക്കാൻ വരട്ടെ..പറഞ്ഞുവരുന്നത് ഭൂമിയിലെ ചില വിചിത്രമായ പ്രതിഭാസങ്ങൾക്കുറിച്ചാണ്. പോർച്ചുഗലിലെ കാസ്റ്റൻഹൈറയിലാണ് ഈ അത്ഭുത പ്രതിഭാസം. അതായത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കല്ലുകൾ ഉള്ളത്.
പെഡ്രാസ് പാരിഡെറാസ് എന്ന അപൂർവ പ്രതിഭാസമാണ് ഇതിന് കാരണം. 1000 മീറ്റർ നീളവും 600 മീറ്റർ വീതിയുമാണ് ഈ പാറയ്ക്കുള്ളത്. ഇതിന് ഉപരിതലത്തിൽ 12 സെന്റീമീറ്റർ വരെ നീളമുള്ള ചെറിയ പാളികളുണ്ട്. ഇവയിൽ നിന്നുമാണ് ചെറിയ കല്ലുകൾ പുറത്തേക്ക് വരുന്നത്.
അതേസമയം വർഷങ്ങളായുള്ള മണ്ണൊലിപ്പും കാലാവസ്ഥയിലെ മാറ്റങ്ങളുമാണ് ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകാൻ കാരണം. പോർച്ചുഗലിൽ അരൂക ജിയോപാർക്കിൽ 41- ഓളം ഇടങ്ങളിൽ ഇത്തരം കല്ലുകൾ ഉണ്ട്. 320 ദശലക്ഷം വർഷങ്ങളായി ഈ പ്രതിഭാസം ഇവിടെ സംഭവിക്കുന്നുണ്ടത്രേ. ഇത്തരത്തിൽ ജനിക്കുന്ന കല്ലുകൾക്ക് ആവശ്യക്കാരും നിരവധിയാണ്. ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളാണ് ഈ അത്ഭുതപാറകൾ കാണുന്നതിനായി ഇവിടേക്ക് എത്തുന്നത്.
Read also:ഫാദർ ബെനഡിക്റ്റിന്റെ എക്സോർസിസം ഇങ്ങനെ; വി എഫ് എക്സ് ബ്രേക്ക്ഡൗൺ വിഡിയോ
നേരത്തെ, വളരാനും സഞ്ചരിക്കാനും കഴിവുള്ള കല്ലുകൾ റുമേനിയയിലും കണ്ടെത്തിയിരുന്നു. റുമേനിയയിലെ കോസ്തേഷ്യയിലാണ് ട്രാവന്റസ് എന്നറിയപ്പെടുന്ന ജീവനുള്ള കല്ലുകൾ ഉള്ളത്. നിരവധി പ്രത്യേകതകളാണ് ഈ പാറക്കല്ലുകൾക്ക് ഉള്ളത്. സാധാരണ കല്ലുകളെപ്പോലെത്തന്നെ ഈ കല്ലുകളുടെ ഉൾവശവും വളരെയേറെ കാഠിന്യമേറിയതാണ്. എന്നാൽ ഇവയുടെ പുറംഭാഗം വളരെ കനംകുറഞ്ഞതാണ്. മാത്രമല്ല ഒരുതരം മണലുകൊണ്ടാണ് പുറംഭാഗം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഭാരം കുറഞ്ഞ പുറംഭാഗമാണ് ഈ കല്ലുകളെ വളരാൻ സഹായിക്കുന്നത്. മഴ പെയ്തുകഴിയുമ്പോൾ ഇവയുടെ പുറംഭാഗത്തുള്ള മണൽ സിമെന്റിന് സമാനമാകും. ഇതോടെ കല്ലുകൾ വളർന്നതായി തോന്നും എന്നാണ് ഗവേഷകർ ഇതേക്കുറിച്ച് പറയുന്നത്.
Story highlights; The stones that give birth in Arouca Geopark