ഫാദർ ബെനഡിക്റ്റിന്റെ എക്‌സോർസിസം ഇങ്ങനെ; വി എഫ് എക്സ് ബ്രേക്ക്ഡൗൺ വിഡിയോ

June 12, 2021

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ദി പ്രീസ്റ്റ്. തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രീസ്റ്റ്. ഹൊറർ ത്രില്ലർ ചിത്രത്തിൽ ഫാദർ ബെനഡിക്റ്റ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സിനിമയുടെ ക്ലൈമാക്സ് രംഗം വളരെയധികം ശ്രദ്ധേയമായിരുന്നു.

പാരാസൈക്കോളജിയിൽ അഗ്രഗണ്യനായ ഫാദർ ബെനഡിക്റ്റ് എക്‌സോർസിസത്തിലൂടെ ആത്മാവിനെ പുറത്തുകൊണ്ടുവരുന്ന ക്ലൈമാക്സ് രംഗത്തിന്റെ വി എഫ് എക്സ് ബ്രേക്ക്ഡൗൺ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദി പ്രീസ്റ്റ് അണിയറപ്രവർത്തകർ.

ഈ രംഗത്തെ പ്രഗത്‍ഭരായ ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് എന്നിവരാണ് വി എഫ് എക്സ് ഒരുക്കിയത്. 150ലേറെ സിനിമകള്‍ക്ക് വിഎഫ്എക്സ് നിര്‍വ്വഹിച്ചിട്ടുള്ളവരാണ് ഇവര്‍. കമ്മട്ടിപ്പാടം, മായാനദി, കള, ട്രാന്‍സ്, അയ്യപ്പനും കോശിയും തുടങ്ങി മലയാളത്തിലെ നിരവധി ചിത്രങ്ങൾക്ക് ഇവർ വി എഫ് എക്സ് ഒരുക്കിയിരുന്നു.

Read More: ‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല’; ബാബു ആന്റണി പറയുന്നു…

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്തത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർ‌ഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ബേബി മോണിക്ക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Story highlights- v f x breakdown video of the priest