മരങ്ങളിലും ചെടികളിലും ട്രാഫിക് സിഗ്നലുകളിലുംവരെ ചിലന്തിവല; ചിലന്തികളെക്കൊണ്ട് പൊറുതിമുട്ടിയ ഗ്രാമം
ചെടികളിലും മരങ്ങളിലും ട്രാഫിക് സിഗ്നലുകളിലും അടക്കം എങ്ങോട്ട് തിരിഞ്ഞാലും ചിലന്തിവല… പറഞ്ഞുവരുന്നത് ഓസ്ട്രേലിയയിലെ ചില ഗ്രാമപ്രദേശങ്ങളിൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. ആദ്യകാഴ്ചയിൽ അതിശയം തോന്നുമെങ്കിലും ഇതിനെക്കുറിച്ചറിയുമ്പോൾ ഭീതിയാണ് ജനിക്കുക. ഇന്ന് വരെ കേട്ടുകേൾവിപോലും ഇല്ലാത്ത രീതിയിലാണ് ആ ഗ്രാമങ്ങളിൽ ചിലന്തിവലകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിക്ടോറിയയിലെ ജിപ്സ്ലാൻഡ് പ്രദേശത്താണ് ഭയാനകമായ രീതിയിൽ ചിലന്തിവലകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഈ ഇടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ ഫലമായി നിരവധിപ്പേരാണ് ഇവിടെ നിന്നും മാറിത്താമസിച്ചത്. പ്രളയത്തിന് ശേഷമാണ് ബലൂണിങ് എന്നറിയപ്പെടുന്ന ഈ വലനെയ്യൽ കൂടുതലായി ഈ പ്രദേശങ്ങളിൽ കാണാൻ തുടങ്ങിയത്.
Read also:ടൊവിനോയുടെ അപ്പൂസ്, മീനുക്കുട്ടിയുടെ അമ്പാടി; സ്റ്റാറാണ് ആരിഷ്
അതേസമയം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. വെള്ളം കയറുന്നതോടെ നിലത്ത് കഴിയുന്ന ചിലന്തികൾ അവിടെ നിന്നും കൂടുതൽ ഉയർന്ന ഇടങ്ങളിലേക്ക് നീങ്ങും. ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ രക്ഷപ്പെടുന്നതിനായി വേഗത്തിൽ നീങ്ങുന്നതിനായാണ് ഇവ വലിയ രീതിയിൽ ചിലന്തിവലകൾ സൃഷ്ടിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായപ്പോൾ രക്ഷപ്പെടുന്നതിനായി ശ്രമിച്ച ചിലന്തിവലകൾ ചേർന്ന് ഒരുക്കിയതാകാം ഈ വലകൾ എന്നാണ് പറയപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് 2013 ൽ ഉണ്ടായ കനത്ത മഴയിലും ജിപ്സ്ലാൻഡിൽ ഇത്തരത്തിൽ ചിലന്തിവലകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
Parts of #Gippsland are covered in #spider web??!! The little black dots are spiders. There is web as far as the eye can see. This is near Longford #Victoria thanks Carolyn Crossley for the video pic.twitter.com/wcAOGU9ZTu
— 𝙼𝚒𝚖 𝙷𝚘𝚘𝚔 (@mim_cook) June 15, 2021
Story highlights; This Town Covered In a Spider Web