ആരീരാരം പാടി ഉറക്കാൻ ‘യച്ചി’ വന്നല്ലോ..; സൈബറിടങ്ങളിൽ ഹിറ്റായി പാറുക്കുട്ടിയുടെ പാട്ട്

June 10, 2021

ജനിച്ച് നാലുമാസം പ്രായമുള്ളപ്പോൾ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ കുഞ്ഞുതാരമാണ് ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയയായ പാറുക്കുട്ടി. അമേയ എന്നാണ് യഥാർത്ഥ പേരെങ്കിലും പാറുക്കുട്ടി എന്ന പേരിലാണ് ഈ കുഞ്ഞുമിടുക്കി അറിയപ്പെടുന്നത്. ആദ്യമൊക്കെ പാറുക്കുട്ടിയുടെ ഡയലോഗുകൾക്കും ഭാവങ്ങൾക്കും അനുസരിച്ചായിരുന്നു എപ്പിസോഡുകൾ മുന്നേറിയിരുന്നതെങ്കിൽ പിന്നീട് പാറുക്കുട്ടിയും സ്ക്രിപ്റ്റ് അനുസരിച്ച് അഭിനയിക്കാനൊക്കെ പഠിച്ചു.

ഉപ്പും മുളകും അവസാനിച്ചെങ്കിലും പാറുക്കുട്ടിയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകാറുണ്ട്. പാറുവിന്റെ അഭിനയം പോലെ ഹിറ്റാണ് കുഞ്ഞു പാട്ടുകളും. ഉപ്പും മുളകും എപ്പിസോഡുകളിലും പാറുക്കുട്ടിയുടെ പാട്ടുകൾ ഉൾപ്പെടുത്തിയിരുന്നു.

Read More: ‘ഓക്കസ്രാ ഇല്ലാതെ എങ്ങനെ പാടും?’; മിയക്കുട്ടിയെ അനുകരിച്ച് സുരഭി ലക്ഷ്മി- വിഡിയോ

ഇപ്പോഴിതാ, ടോപ് സിംഗർ വേദിയിൽ പാറുക്കുട്ടി പാടുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്. ‘അയ്യായ്യിയോ..പണി പാളീല്ലോ..’ എന്ന ഗാനമാണ് പാറുക്കുട്ടി പാടുന്നത്. ഒപ്പം മുടിയനായി എത്തിയ ഋഷിയുടെ നൃത്തവുമുണ്ട്. ടോപ് സിംഗർ സീസൺ 2 ആരംഭിച്ചപ്പോൾ അതിഥികളായി എത്തിയതായിരുന്നു ഉപ്പും മുളകും ടീം.

Story highlights- uppum mulakum fame parukkutty singing