കാൽനടയിലായി 5,000 മൈലുകൾ; കാൻസറിനെ പൊരുതിതോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവതി…
പത്ത് വർഷങ്ങൾക്ക് മുമ്പാണ് സഞ്ചാരപ്രിയയായ ഉർസുല മാർട്ടിന് കാൻസർ പിടിപെടുന്നത്. അപ്രതീക്ഷിതമായി എത്തിയ രോഗത്തെ ആത്മധൈര്യം കൊണ്ടാണ് ഉർസുല നേരിട്ടത്.. ജർമനിയിൽ നിന്ന് റൊമാനിയയിലേക്ക് കയാക്കിങ് നടത്തുന്നതിനിടെയാണ് ഉർസുലയ്ക്ക് അണ്ഡാശയ കാൻസർ ആണെന്ന് അറിഞ്ഞത്. എന്നാൽ ഇതോടെ ഇനിയുള്ള തന്റെ യാത്രകളെക്കുറിച്ചോർത്ത് ഉർസുല വിഷമത്തിലായി. പക്ഷെ യാത്രകളെ സ്നേഹിക്കുന്ന ഉർസുല ഇനിയുള്ള തന്റെ യാത്രകൾ കാൻസർ രോഗത്തെക്കുറിച്ച് മറ്റുള്ളവർക്ക് അവബോധം നൽകുന്നതിനായിരിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു..
രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കാൽനടയായി 5,000 മൈലുകൾ നടന്ന് ലോകത്തിന്റെ മുഴുവൻ കൈയടി ഏറ്റുവാങ്ങുകയാണ് ഉർസുലയിപ്പോൾ. ഉക്രെയിനിൽ നിന്നും വെയിൽസ് വരെയുള്ള യാത്ര ഏകദേശം മൂന്ന് വർഷങ്ങൾ കൊണ്ടാണ് ഉർസുല പൂർത്തിയാക്കിയത്. യാത്രയ്ക്കിടെ താമസിക്കാനുള്ള സ്ഥലങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഉർസുല കണ്ടെത്തിത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏകദേശം മൂന്ന് മാസത്തോളം യാത്ര ചെയ്യാൻ കഴിയാതെ വന്നിരുന്നു. ഇക്കാലയളവിൽ ഫ്രാൻസിൽ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉർസുല കഴിഞ്ഞത്. അതേസമയം തന്റെ യാത്രകൾ ഇനിയും തുടരാനാണ് ഉർസുലയുടെ തീരുമാനം.
Story highlights; ursula martin completes 5000 mile by walk