രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

June 7, 2021
Vaccine for all from June 21

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാം. ലോക്ക്ഡൗണ്‍ അടക്കമുള്ള കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പല സംസ്ഥാനങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വാക്‌സിനേഷനാണ് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുന്നത്. അതേസമയം രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

ജൂണ്‍ 21 മുതല്‍ രാജ്യത്തെല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വാക്‌സിന്‍ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കും ഇനിമുതല്‍. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Read more: മരത്തില്‍ നിന്നും താഴേക്കോ അതോ മരത്തിന് മുകളിലേക്കോ; മലയാളി പകര്‍ത്തിയ ഒറാങ് ഉട്ടാന്റെ ചിത്രത്തിന്റെ കഥയറിയാം

75 ശതമാനം വാക്‌സിന്‍ കേന്ദ്രം നേരിട്ട് സംഭരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്ക് 25 ശതമാനം വാക്‌സിന്‍ വാങ്ങാം. ആശുപത്രികളുടെ വാക്‌സിനേഷന്‍ ചാര്‍ജ് 150 രൂപയാക്കിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് സൗജന്യ റേഷന്‍ അടക്കമുള്ള ക്ഷേമ പദ്ധതികളും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ദീപാവലി വരെ എണ്‍പത് കോടി ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Story highlights: Vaccine for all from June 21