‘വെണ്ണിലവേ..വെണ്ണിലവേ..’ പാട്ട് പ്രേമികൾ ഹൃദയംകൊണ്ട് ആസ്വദിച്ച ഗാനവുമായി മധു ബാലകൃഷ്ണനും ശക്തിശ്രീയും
‘വെണ്ണിലവേ..വെണ്ണിലവേ.. വിണ്ണൈ താണ്ടി വരുവായ…’ വൈരമുത്തുവിന്റെ വരികൾക്ക് എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതം കൂടി ചേർന്നപ്പോൾ കാതുകൊണ്ടല്ല ഹൃദയം കൊണ്ടാണ് സംഗീതാസ്വാദകർ ഈ ഗാനം കേട്ടത്….എത്ര കേട്ടാലും മതിവരാത്ത, വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത, സംഗീതപ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ‘മിൻസാരാ കന’വിലെ ഈ ഗാനം 1997 ലെ മികച്ച സൂപ്പർഹിറ്റുകളിൽ ഒന്നാണ്. അതിസുന്ദരമായ പ്രണയാനുഭൂതി കേൾവിക്കാർക്ക് നൽകുന്ന ഈ ഗാനം ഹരിഹരനും സാധനാ സർഗവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഇപ്പോഴിതാ പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന അതിമനോഹരഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയഗായകരായ മധു ബാലകൃഷ്ണനും ശക്തിശ്രീയും. ഗംഭീരപ്രകടനം കൊണ്ട് പാട്ട് വേദിയെ അവിസ്മരണീയമാക്കുകയാണ് ഈ ഗായകർ.
Read also:‘വിജനസുരഭീ വാടികളില്‍’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം
ലോകമെമ്പാടുമുള്ള പാട്ട് പ്രേമികൾ ഹൃദയത്തിലേറ്റിയതാണ് കൊച്ചുഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗര്‍- 2. കുട്ടികുറുമ്പുകളുടെ പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Story Highlights: Vennilave vennilave song