‘വിജനസുരഭീ വാടികളില്‍’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം

June 9, 2021

മലയാളികൾക്കിടയിൽ ഗായികയായും നായികയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. പാട്ടുപാടിയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചും തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ താരം ഇപ്പോഴിതാ പാട്ടുവേദിയിലെ കുട്ടികുറുമ്പുകൾക്കൊപ്പം എത്തിയിരിക്കുകയാണ്. ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകൾ പാട്ടും നൃത്തവും സ്കിറ്റുകളുമൊക്കെയായി എത്തുന്ന സ്റ്റാർ നൈറ്റ് വേദിയിലാണ് രമ്യ നമ്പീശനും എത്തിയിരിക്കുന്നത്.

ഗംഭീര പ്രകടനവുമായി പാട്ട് വേദിയുടെ മനം കവരുകയാണ് രമ്യ നമ്പീശൻ. ‘വിജനസുരഭീ വാടികളില്‍ അകലെയെവിടെ പോയ്‌ നീ…എന്ന ഗാനവുമായാണ് രമ്യ നമ്പീശൻ വേദിയെ വിസ്മയിപ്പിക്കുന്നത്. ‘ബാച്ചിലർ പാർട്ടി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയ ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനും കെ എം ഉദയനും ചേർന്നാണ്.

Read also:ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ

ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് രമ്യ നമ്പീശൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ടെലിവിഷൻ പരിപാടികളിൽ നിന്നുമാണ് രമ്യ സിനിമയിലേക്ക് എത്തിയത്. തനി നാടൻ കഥാപാത്രങ്ങളായിരുന്നു ആദ്യകാലത്ത് രമ്യയെ തേടിയെത്തിയിരുന്നത്. പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷകളിൽ നിന്നും നിരവധി കഥാപാത്രങ്ങൾ രമ്യയെ തേടിയെത്തി. വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു രമ്യ നമ്പീശൻ.

Story Highlights: Ramya Nambeeshan Vijanasurabhi song