‘പെട്ടെന്ന് നൃത്തം ചെയ്യാൻ പറഞ്ഞാൽ..’- നൃത്ത വിഡിയോ പങ്കുവെച്ച് വിമല രാമൻ

മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്നു നടി വിമല രാമൻ. ആസ്‌ട്രേലിയയിൽ ജനിച്ചു വളർന്ന വിമല രാമൻ പൊയ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാളത്തിലാണ് നടി സജീവമായത്. ഒപ്പം എന്ന സിനിമയിൽ ആണ് വിമല രാമൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്. അഭിനയ ലോകത്ത് സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരമാണ് വിമല രാമൻ.
ഇപ്പോഴിതാ, രസകരമായ ഒരു നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘പെട്ടെന്ന് പാട്ട് പ്ലേ ചെയ്ത് നൃത്തം ചെയ്യാൻ പറഞ്ഞപ്പോൾ..’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നൃത്തവേദിയിൽ നിന്നും മോഡലിങ്ങിലേക്കും അവിടെനിന്നും അഭിനയത്തിലേക്കും എത്തിയ നടിയാണ് വിമല രാമൻ.
Read More: മനോഹര നൃത്തവുമായി മലയാളികളുടെ മീനൂട്ടി; വിഡിയോ
ടൈം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി എത്തിയ വിമല രാമൻ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പ്രണയകാലം, നസ്രാണി, കോളേജ് കുമാരൻ, കൽക്കത്ത ന്യൂസ് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പമാണെങ്കിലും തമിഴിൽ പബ് ഗോവ എന്ന വെബ് സീരിസിലും വേഷമിട്ടിട്ടുണ്ട്.
Story highlights- vimala raman dancing