വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ എത്തുന്നത് 15 ഗാനങ്ങളുമായി

June 3, 2021

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ 15 ഗാനങ്ങളുണ്ടെന്ന് പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ.

ചിത്രത്തിലെ ഫൈനൽ ട്രാക്ക് ലിസ്റ്റ് പരിശോധിച്ചപ്പോൾ പതിനഞ്ചു ഗാനങ്ങളാണ് ഉള്ളതെന്നും, അവയെല്ലാം പങ്കുവയ്ക്കാനായി കാത്തിരിക്കാനാകില്ലെന്നും വിനീത് ശ്രീനിവാസൻ കുറിക്കുന്നു. ഓരോദിവസവും തന്റെ ഇഷ്ടഗാനം ഓരോ മൂഡിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണെന്ന് വിനീതിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കല്യാണി പ്രിയദർശനും കുറിക്കുന്നു.

Read More: ‘അതെങ്ങനെ ശെരിയാകും, ഞാൻ മൂന്നാമത്തെ ആളല്ലേ?’- മിയക്കുട്ടിയും എം ജി ശ്രീകുമാറും തമ്മിൽ ഒരു രസകരമായ തർക്കം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ ഒരുങ്ങുന്നത്. അതേസമയം, മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലും പ്രണവും കല്യാണിയും വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും കൗമാരകാലമാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

Story highlights-