വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

June 9, 2021
rain

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയായിക്കും മഴ ശക്തമാകുക. വെള്ളിയാഴ്ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴമുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം വരുന്ന രണ്ട് ദിവസങ്ങളിൽ മഴ കേരളത്തിൽ മഴ കുറവായിരിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളി മുതൽ ഞായർ വരെ കേരള തീരത്ത് മത്സ്യബന്ധനവും പൂർണമായി നിരോധിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതേസമയം അപകടഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാനും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.

Story highlights; Yellow alert on friday to sunday