കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

June 1, 2021

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ (02-06-2021) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

Read also:ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ; പിന്നിൽ പ്രകൃതി സ്നേഹിയായ ഒരാൾ…

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്. അതേസമയം കേരളത്തിൽ ജൂൺ മൂന്ന് മുതലാണ് കാലവർഷം ആരംഭിക്കുക.

Story Highlights: Yellow alert in three districts