ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ; പിന്നിൽ പ്രകൃതി സ്നേഹിയായ ഒരാൾ…

May 31, 2021

ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ… അതും ചെറിയ കാലയളവിനുള്ളിൽ ഉണ്ടായ മാറ്റങ്ങൾ… ഒരു സ്ഥലത്തിന് ഇങ്ങനെ ഒക്കെ മാറാനാകുമോ എന്നായിരിക്കും ഈ ചിത്രങ്ങൾ കണ്ട് ഇപ്പോൾ പലരും ചിന്തിക്കുക. എങ്കിൽ ഈ വലിയ മാറ്റത്തിന് കാരണം ഐഎഫ്എസ് ഓഫീസറായ ഐശ്വര്യ രാജാണ്. ഹിമാചലിലെ പാർവതി വാലിയോട് ചേർന്നുള്ള ഈ പ്രദേശം കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് വരെ മാലിന്യകൂമ്പാരമായിരുന്നു. ഈ പ്രദേശത്തെ മാലിന്യങ്ങൾ മുഴുവൻ കുന്നുകൂടുന്ന ഒരിടം.

വിനോദസഞ്ചാരികളുടെ ഇഷ്ട പ്രദേശം കൂടിയായ പാർവതി വാലിയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ എത്തിയിരുന്നു. പാർവതി വാലിയിൽ നിന്നും 100 മീറ്റർ മാത്രം മാറിയുള്ള ഈ മാലിന്യക്കൂമ്പാരം പക്ഷെ ഇവിടെ എത്തുന്നവരെ മുഴുവൻ അസ്വസ്ഥമാക്കുന്ന ഒരു കാഴ്ചയായിരുന്നു.

കുന്നുകൂടിയ മാലിന്യം ഈ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ അടക്കം പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരുന്നു. അക്കാലത്താണ് ഈ കാഴ്ച പാർവതി ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്ററായ ഐശ്വര്യ രാജിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ മനസിലാക്കിയ അദ്ദേഹം ഉടൻതന്നെ ഈ ഭൂമി മനോഹരമായ ഒരു തോട്ടമാക്കുന്നതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. ഏകേദശം 2.5 ഏക്കർ വരുന്ന ഈ മാലിന്യപറമ്പിനെ ഇപ്പോൾ മനോഹരമായ പൂക്കളും ചെടികളും മരങ്ങളുമൊക്കെ നിറച്ച് അതിസുന്ദരമായൊരിടമാക്കിയിരിക്കുകയാണ് ഐശ്വര്യ രാജ്.

Read also:കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 12,300 കൊവിഡ് കേസുകൾ; രോഗമുക്തി 28,867 പേർക്ക്

ഔഷധ സസ്യങ്ങൾ ആപ്പിൾ, മാതളനാരങ്ങ, പീച്ച് തുടങ്ങി നാനൂറിലധികം മരങ്ങളും നിരവധി ചെടികളുമാണ് ഇതിനോടകം ഇവിടെ നട്ട് പിടിപ്പിച്ചത്. അതിന് പുറമെ നിരവധി ജീവജാലങ്ങളും ഇവിടെ ഉണ്ട്.

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും മറ്റുമാണ് ഇതിന് പ്രധാന കാരണവും. മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാകുന്ന ഒന്നാണ് വലിച്ചെറിയുന്ന മാലിന്യങ്ങൾ.

Story Highlights: IFS Officer Turns Dumpyard Into green zone