‘നിസാരം’, ഗേറ്റ് ചാടിക്കടന്ന് കാട്ടുപോത്ത്; വൈറലായി ചിത്രങ്ങൾ

gaur

പലപ്പോഴും സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുള്ളത് പക്ഷികളും മൃഗങ്ങളുമൊക്കെയാണ്. നായകളുടെയും ആനകളുടേയുമൊക്ക രസകരമായ വീഡിയോയ്ക്ക് കാഴ്ചക്കാർ ധാരാളമുണ്ട്. എന്നാൽ പൊതുവെ സമൂഹമാധ്യമങ്ങളിൽ അത്രകണ്ട് ഫെയ്മസ് ആകാത്തവരാണ് കാട്ടുപോത്തുകൾ, എന്നാൽ ഇപ്പോഴിതാ ഒരു കാട്ടുപോത്താണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഉയരമുള്ള ഒരു ഗേറ്റ് ചാടിക്കടക്കുകയാണ് ഈ കാട്ടുപോത്ത്.

കൂനൂർ ഹിൽസ്റ്റേഷന് സമീപത്തെ ഗേറ്റാണ് കാട്ടുപോത്ത് ചാടിക്കടക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ഗേറ്റ് ചാടിക്കടക്കുന്ന കാട്ടുപോത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Read also: കൊവിഡ് വാർഡിൽ നഴ്സുമാർക്കൊപ്പം ചിരിച്ചും കളിച്ചും ഒന്നരവയസുകാരി; സ്നേഹം നിറച്ചൊരു വീഡിയോ

ലോക്ക് ഡൗൺ ആയതിനാൽ റോഡുകളിലൊന്നും ആളുകളില്ല, ഈ സാഹചര്യത്തിലാണ് കാട്ടുപോത്ത് ഒന്ന് നാടുകാണാൻ ഇറങ്ങിയത്. നടന്ന് കുറച്ച് കഴിഞ്ഞപ്പോൾ തിരികെ കാട്ടിലേക്ക് പോകുന്നതിനുള്ള ശ്രമത്തിലായി. എന്നാൽ വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയതോടെയാണ് അല്പം പച്ചപ്പ് കണ്ട സ്ഥലത്തേക്ക്, കക്ഷി  മതിൽ ചാടിക്കടന്ന് പോകാമെന്ന് കരുതിയത്. എന്തായാലും ഒറ്റച്ചാട്ടത്തിന് കാട്ടുപോത്ത് ലക്ഷ്യം മറികടന്നു.

Story Highlights: gaur jumping