ഇത് പ്രകൃതിയുടെ പെയിന്റിംഗ്; സമൂഹമാധ്യമങ്ങളിൽ വൈറലായി പാന്തർ കമീലിയൻറെ വിഡിയോ

October 10, 2022

പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന വിസ്‌മയങ്ങൾക്ക് അതിരുകളില്ല. മനുഷ്യമനസ്സുകൾക്ക് ചിന്തിക്കാനും ഭാവനയിൽ നെയ്തെടുക്കാനും കഴിയുന്നതിനപ്പുറമുള്ള കാഴ്ച്ചകളാണ് പലപ്പോഴും പ്രകൃതി ഒരുക്കിവെയ്ക്കാറുള്ളത്. പ്രകൃതിയുടെ ഇത്തരം നിരവധി അത്ഭുതങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ നേരത്തെയും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.

ഇപ്പോൾ വ്യത്യസ്‌ത നിറങ്ങൾ കാണിക്കുന്ന ഒരു പാന്തർ കമീലിയൻറെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. “ദൈവത്തെക്കാൾ മികച്ച ചിത്രകാരൻ ആര്” എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ പിന്തുടരുന്നയാളാണ് സുശാന്ത നന്ദ. ഇതിന് മുൻപും അദ്ദേഹം പങ്കുവെച്ച പല വിഡിയോകളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. നേരത്തെ തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോ ഇത് പോലെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

Read More: “എന്തൊരു കരുതലാണീ ആനയ്ക്ക്..”; ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങി വരുന്ന ആന, വീടിന് കേടു പാടുണ്ടാവാതിരിക്കാൻ അതീവ ശ്രദ്ധ-വിഡിയോ

”പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം തടസ്സങ്ങള്‍ ഒന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. തന്റെ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍”- ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത നന്ദ കുറിച്ചു.

Story Highlights: Viral chameleon video