ഭാരം ഒരു കിലോ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ താരമായി ജിലേബി

July 27, 2021
1 kg Jalebi video goes viral on Social media

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായില്‍. രുചിയിടങ്ങളും ഏറെയുണ്ട് സോഷ്യല്‍ മീഡിയയില്‍. വ്യത്യസ്തവും കൗതുകകരവുമായ നിരവധി വിഭവങ്ങളുടെ വിശേഷങ്ങള്‍ പലപ്പോഴും സബൈര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. പറക്കും ചായയും തീപ്പൊരി ദോശയും എല്ലാം ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായതാണ്.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു ജിലേബിയുടെ വിശേഷങ്ങള്‍. ജിലേബി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന രൂപങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ സ്‌പെഷ്യല്‍ ജിലേബി. കാരണം ഒരു കിലോയാണ് ഒരു ജിലേബിയുടെ ഭാരം.

Read more: അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം

ഫുഡി ഇന്‍കാര്‍നേറ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ജിലേബിയുടെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഈ ജിലേബി. 500 രൂപയാണ് ഒരു ജിലേബിയുടെ വില.

Story highlights: 1 kg Jalebi video goes viral on Social media