അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം

July 26, 2021
Flower Top Singer heart touching moment Sreenandh and Father

“സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം….
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം….” ആരുടേയും ഹൃദയം നിറയ്ക്കുന്ന പാട്ട്. നാളുകള്‍ക്ക് മുന്‍പേ മലയാളമനസ്സുകളില്‍ കുടിയിരിക്കാന്‍ തുടങ്ങിയ ഈ ഗാനം പുതുതലമുറയിലെ കുരുന്നുകള്‍ക്ക് പോലും പ്രിയപ്പെട്ടതാണ്.

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും ഈ പാട്ട് വിസ്മയമായി. ശ്രീനന്ദ് എന്ന മിടുക്കനാണ് വേദിയില്‍ ഗാനമാലപിച്ചത്. ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയപ്പോള്‍ അച്ഛന്‍ അരികിലെത്തി. അതും സര്‍പ്രൈസായി. അതിഗംഭീരമായിരുന്നു ശ്രീനന്ദിന്റെ ആലാപനം. സന്തോഷത്താല്‍ മിഴിനിറച്ചു ഈ അച്ഛനും മകനും ഒപ്പം വിധികര്‍ത്താക്കളും.

Read more: സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. കൈതപ്രത്തിന്റേതാണ് വരികള്‍. ബിജു നാരായണന്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Flower Top Singer heart touching moment Sreenandh and Father