സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’

July 25, 2021
Vridhi Vishal in Flowers Star Magic funny moments

സാറാസ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ക്കേ പലരും ഏറ്റുപാടി നടക്കുന്ന പാട്ടാണ് ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു…’ വളരെ വേഗത്തിലാണ് ഈ ഒറ്റവരി പാട്ട് പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയത്. വൃദ്ധി വിശാലും സണ്ണി വെയ്‌നും ചേര്‍ന്ന് ഗംഭീരമാക്കിയ സാറാസിലെ രംഗം വീണ്ടും പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍.

വൃദ്ധി വിശാല്‍ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴാണ് രസകരമായ രംഗം പിറന്നത്. കൊല്ലം സുധിയും വൃദ്ധിക്കുട്ടിയും ചേര്‍ന്ന് രംഗം ഗംഭീരമാക്കി. ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വൃദ്ധി വിശാല്‍ അതിഥിയായെത്തിയപ്പോള്‍ അതിഗംഭീരമായ മുഹൂര്‍ത്തങ്ങളാണ് സ്റ്റാര്‍ മാജിക് വേദിയില്‍ പിറന്നതും.

Read more: മോഹൻലാലിൻറെ ആറാട്ട് ലുക്ക് ദോശയിൽ വിരിഞ്ഞപ്പോൾ- വിഡിയോ

അന്ന ബെന്നും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് സാറാസ്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Story highlights: Vridhi Vishal in Flowers Star Magic funny moments