‘സുബ്രഹ്മണ്യപുരം’ റിലീസ് ചെയ്തിട്ട് പതിമൂന്നു വർഷം; ആഘോഷമാക്കി താരങ്ങൾ
ശശികുമാർ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം സുബ്രഹ്മണ്യപുരം സ്‌ക്രീനുകളിൽ എത്തിയിട്ട് 13 വർഷമായി. ശശികുമാർ, ജയ്, സമുദ്രക്കനി, സ്വാതി റെഡ്ഢി, ഗഞ്ച കറുപ്പ് എന്നിവർ അഭിനയിച്ച ചിത്രം 80 കളിലെ മധുരയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ്. നടൻ ജയ് ഇപ്പോഴിതാ, ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ്. ഒരു പോസ്റ്ററാണ് ജയ് പങ്കുവെച്ചത്.
July 4 – The day my debut film ‘Subramaniapuram’ released. 12 years have gone. Thanks to all those who helped me make this film and those who made it a success. 🙏#13YearsOfSubramaniapuram 😍#Azhgar #paraman #Thulasi pic.twitter.com/CcpZfPDZaA
— M.Sasikumar (@SasikumarDir) July 4, 2021
ശശികുമാറിന്റെയും നായകനായുള്ള ആദ്യ സിനിമയായിരുന്നു സുബ്രഹ്മണ്യപുരം.’എന്റെ ആദ്യ ചിത്രം ‘സുബ്രഹ്മണ്യപുരം’ റിലീസ് ചെയ്ത ദിവസം. 12 വർഷങ്ങൾ കഴിഞ്ഞു. ഈ സിനിമ നിർമ്മിക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി’- ശശികുമാർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു.
Read More: ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; മുഖ്യകഥാപാത്രമായി വാമിഖ
ചിത്രത്തിന്റെ പത്താം വാർഷികത്തിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് സുബ്രമണ്യപുരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗാംഗ്സ് ഓഫ് വാസേപൂർ ഒരുക്കിയിരുന്നു. ചിത്രത്തിന് സംഗീതം പകർന്നത് ജെയിംസ് വസന്തനായിരുന്നു. എക്കാലത്തും ഭാഷയുടെ അതിരുകളില്ലാതെ സംഗീതപ്രേമികൾ ചിത്രത്തിലെ ഗാനങ്ങൾ ഏറ്റെടുത്തിരുന്നു. സ്വാതി റെഡ്ഢി, ജയ് എന്നിവർ താരങ്ങളായത് സുബ്രമണ്യപുരത്തിലൂടെയായിരുന്നു. കൺകൾ ഇരണ്ടാൽ എന്ന ഗാനം കേരളത്തിലും സൃഷ്‌ടിച്ച തരംഗങ്ങൾ ചെറുതല്ല.
Story highlights- 13 years of tamil movie subramanyapuram