സഞ്ചാരികളുടെ ബോട്ടിന് തൊട്ടരികെ കൊലയാളി തിമിംഗലങ്ങളുടെ കൂട്ടം; പോരാട്ടത്തിനൊടുവില്‍ രക്ഷ: വിഡിയോ

July 7, 2021
30 killer whales attacked boat viral video

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന വിഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അപൂര്‍വമായി ചില അത്ഭുത രക്ഷപ്പെടലുകളുടേയും ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങള്‍ കീഴടക്കുന്നു. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ദൃശ്യമാണ്. ഭീമന്‍മാരായ കൊലയാളി തിമിംഗലങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന ബോട്ട് സഞ്ചാരികളുടെ വിഡിയോ.

യുകെയിലെ ജിബ്രാള്‍ട്ടറിന് സമീപത്തുള്ള കടലില്‍ ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു സഞ്ചാരികള്‍. എന്നാല്‍ യാത്രയ്ക്കിടെ ഭീമന്‍ കൊലയാളി തിമിംഗലങ്ങള്‍ ഇവരുടെ ബോട്ടിനെ വളഞ്ഞു. ഏകദേശം 25 അടിയോളം നീളമുള്ള മുപ്പതോളം തിമിംഗലങ്ങളാണ് ബോട്ടിന് തൊട്ടരികിലെത്തിയത്. തിമിംഗലങ്ങള്‍ ബോട്ടിന്റെ വശങ്ങളില്‍ ശക്തമായി വന്നിടിക്കുകയും ചെയ്തു. റഡാര്‍ പ്ലേറ്റിന്റെ ഒരു ഭാഗവും അവ കടിച്ചെടുത്തു.

Read more: ആരും ചിരിച്ച് പോകും ‘സ്ഫടികം’ സിനിമയുടെ ഈ രസികന്‍ വേര്‍ഷന്‍ കണ്ടാല്‍

ഏകദേശം രണ്ട് മണിക്കൂര്‍ സമയത്തോളം തിമിംഗലങ്ങള്‍ സഞ്ചാരികളെ വിടാതെ പിന്‍തുടര്‍ന്നു. എന്തായാലും കാര്യമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കാതെ സഞ്ചാരികള്‍ രക്ഷപ്പെട്ടു. അതേസമയം സാധാരണ ബോട്ട് തട്ടി എന്തെങ്കിലും പരിക്ക് ഏല്‍ക്കുമ്പോഴാണ് തിമിംഗലങ്ങള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അക്രമിക്കാനെത്തുന്നത്.

Story highlights: 30 killer whales attacked boat viral video