ആരും ചിരിച്ച് പോകും ‘സ്ഫടികം’ സിനിമയുടെ ഈ രസികന്‍ വേര്‍ഷന്‍ കണ്ടാല്‍

July 6, 2021
Spadikam funny version in Flowers Star Magic

സ്ഫടികം എന്ന സിനിമ ഒരു തവണയെങ്കിലും കാണാത്ത പ്രേക്ഷകര്‍ ഒരു പക്ഷെ ഉണ്ടായിരിക്കില്ല. അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു ചിത്രം. ആട് തോമയേയും ചാക്കോ മാഷിനേയും ഒക്കെ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ മറക്കില്ല. സ്ഫടികം സിനിമയ്ക്ക് രസകരമായ ഒരു വേര്‍ഷന്‍ ഒരുങ്ങിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍.

ആരും ചിരിച്ചു പോകും സ്ഫടികത്തിന്റെ ഈ രസികന്‍ വേര്‍ഷന്‍ കണ്ടാല്‍. തങ്കച്ചന്‍ വിതുരയും അഖില്‍ കവലയൂരും ചേര്‍ന്നാണ് രസകരമായ രീതിയില്‍ സ്ഫടികം സ്റ്റാര്‍ മാജിക് വേദിയില്‍ പുനഃരവതരിപ്പിച്ചത്. ചാക്കോ മാഷായി തങ്കച്ചന്‍ രസകരമായ പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഖില്‍ കവലയൂര്‍ ആടുതോമയായും കാഴ്ചക്കാരെ രസിപ്പിക്കുന്നു.

Read more: അഥിതി വേഷത്തില്‍ വെള്ളിത്തിരയിലും മുഖം കാണിച്ച വൈക്കം മുഹമ്മദ് ബഷീര്‍: ആ രംഗം ഇതാ

അതേസമയം ‘1995-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് സ്ഫടികം. ഭദ്രന്‍ ആണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, തിലകന്‍, രാജന്‍ പി ദേവ്, ഉര്‍വ്വശി, കെപിഎസി ലളിത, ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Story highlights: Spadikam funny version in Flowers Star Magic