രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,443 പേര്‍ക്ക് 2,020 മരണവും
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും രാജ്യത്ത് പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ മൂന്നാം തരംഗം ഉടനുണ്ടാകും എന്ന് ഐഎംഎ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പേര്‍ക്കാണ് രാജ്യത്ത് കൊവിഡി സ്ഥിരീകരിച്ചത്. 118 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കുകളാണ് ഇത്. കേന്ദ്ര ആരോഗ്യ മന്ത്രാലയാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,007 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 97.28 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് 2,020 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1,481 കൊവിഡ് മരണങ്ങളും മധ്യപ്രദേശില്‍ നിന്നാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,31,315 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: 31,443 new Covid cases reported in India